ബി.ജെ.പി പ്രവര്‍ത്തകന്റെ മരണം: ഇന്ന് പാലക്കാട്ട് ജില്ലയില്‍ ഹര്‍ത്താല്‍.

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പി പ്രവര്‍ത്തകന്റെ മരണം: ഇന്ന് പാലക്കാട്ട് ജില്ലയില്‍ ഹര്‍ത്താല്‍.

പാലക്കാട്: പാലക്കാട് ജില്ലയില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. കഞ്ചിക്കോട്ട് നടന്ന സി.പി.എം – ബി.ജെ.പി അക്രമത്തിനിടെ പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞ ബി.ജെ.പി പ്രവര്‍ത്തകന്‍ ചടയന്‍കാലായി ശ്രീവത്സത്തില്‍ രാധാകൃഷ്ണന്‍ (44) മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
ഡിസംബര്‍ 28 നായിരുന്നു ആക്രമണവുമായി ബന്ധപ്പെട്ട് രാധാകൃഷ്ണന്‍ അടക്കം മൂന്നു പേരെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരേയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളായ പാല്‍, പത്രം, ശബരിമല തീര്‍ത്ഥാടകര്‍ തുടങ്ങിയവരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് നടക്കാനിരുന്ന സ്‌കൂള്‍ കലോത്സവ പരിപാടികള്‍ ഞായറാഴ്ചത്തേക്ക് മാറ്റി.
0Shares