ബി.ജെ.പി പ്രവര്‍ത്തകന്റെ മരണം;കൊല്ലം ജില്ലയില്‍ നാളെ ഹര്‍ത്താല്‍.

  • Post category:local news
  • Reading time:1 min read
You are currently viewing ബി.ജെ.പി പ്രവര്‍ത്തകന്റെ മരണം;കൊല്ലം ജില്ലയില്‍ നാളെ ഹര്‍ത്താല്‍.

കൊല്ലം: കൊല്ലം കടയ്ക്കലില്‍ വെട്ടേറ്റ് ചികില്‍സയില്‍ കഴിയുകയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ രവീന്ദ്രനാഥ് (58) മരിച്ചതിനെത്തുടര്‍ന്ന്് ജില്ലയില്‍ നാളെ ഹര്‍ത്താല്‍ നടത്തുന്നതിന് ബി.ജെ.പി ആഹ്വാനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥാണ് ഈ വിവരം അറിയിച്ചത്.

 

ഈ മാസം രണ്ടാം തീയതി രാത്രി കടയ്ക്കല്‍ ക്ഷേത്രോല്‍സവവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തിലാണ് രവീന്ദ്രനാഥിന് വെട്ടേറ്റത്. പരിക്കേറ്റ അന്ന് മുതല്‍ അബോധാവസ്ഥയിലായ രവീന്ദ്രനാഥ് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികില്‍സയിലായിരുന്നു. റിട്ടയേര്‍ഡ് എസ്.ഐ ആണ് രവീന്ദ്രനാഥ്. ശവസംസ്‌കാരം നാളെ ഉച്ചയ്ക്ക് പന്ത്രണ്ടിന് കടയ്ക്കലില്‍ നടക്കും.

0Shares