ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം, കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍. സ്‌കൂള്‍ കലോത്സവത്തെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം, കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍. സ്‌കൂള്‍ കലോത്സവത്തെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കണ്ണൂര്‍: ധര്‍മ്മടം അണ്ടല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. മുല്ലപ്ര ക്ഷേത്രത്തിന് സമീപം ചോമന്റവിട എഴുത്തന്‍ സന്തോഷ്(52) ആണ് മരിച്ചത്. ഇതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ ബി.ജെ.പി ഹര്‍ത്താല്‍ ആചരിക്കുകയാണ് . സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ ഹര്‍ത്താലില്‍ നിന്ന്‌
ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ഹര്‍ത്താല്‍ അനുകൂലികള്‍ പലയിടങ്ങളിലായി വാഹനങ്ങളെ തടയുന്നത് കലോത്സവത്തെ കാര്യമായി തന്നെ ബാധിക്കുന്നു.

ബുധനാഴ്ച്ച രാത്രി 11.30 ഓടെ യാണ് ആയുധ ധാരികളായ അക്രമികള്‍ വീട്ടിലെത്തി സന്തോഷിനെ വെട്ടി കൊലപ്പെടുത്തിയത്. ജില്ലയില്‍ പോലിസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

0Shares