ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതിയോഗത്തിന് ഇന്ന് തുടക്കം.

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതിയോഗത്തിന് ഇന്ന് തുടക്കം.

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതിയോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

നോട്ട് നിരോധനത്തിന് ശേഷം ചേരുന്ന ആദ്യ നിര്‍വ്വാഹക സമിതി യോഗമാണ് ഇത്. നോട്ട് അസാധുവാക്കിയതിന് ശേഷമുള്ള സ്ഥിതിഗതികളും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക. ഉദ്ഘാടന സമ്മേളനത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായും, സമാപനയോഗത്തില്‍ പ്രധാനമന്ത്രിയും പ്രതിനിധികളെ അഭിസംബോധന ചെയ്യും.

നോട്ട് അസാധുവാക്കലിനും കള്ളപ്പണത്തിനുമെതിരെയുള്ള പ്രധാനമന്ത്രിയുടെ നീക്കത്തിന് യോഗം പൂര്‍ണ്ണപിന്തുണ പ്രഖ്യാപിക്കാനാണ് സാധ്യത. നോട്ട് അസാധുവാക്കിയ സാഹചര്യത്തെക്കുറിച്ച് രാജ്യവ്യാപകപ്രചാരണം നടത്താന്‍ യോഗത്തില്‍ ധാരണയാകും. രാവിലെ നടക്കുന്ന ഭാരവാഹികളുടെ യോഗത്തില്‍ കേരളത്തില്‍ നിന്നും കുമ്മനം രാജശേഖരന്‍ പി.കെ കൃഷ്ണദാസ് എന്നിവര്‍ പങ്കെടുക്കും.

0Shares