ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിന് ഇന്ന് തുടക്കം

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി.യുടെ നേതൃത്വത്തില്‍ നടത്തുന്ന ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിന് ഇന്ന് തുടക്കമാകും. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായാണ് രണ്ട് ദിവസത്തെ യോഗം ഉദ്ഘാടനം ചെയ്യുക. സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. സര്‍ക്കാരിനെതിരെ തുടരുന്ന പ്രചരണങ്ങളെ ചെറുക്കാനുള്ള അഹ്വാനങ്ങള്‍ ബി.ജെ.പിയുടെ ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ ഉണ്ടാകും.രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ഇന്ധനവില വര്‍ദ്ധന, ജി.എസ്.ടി, നോട്ട് നിരോധനം, റഫാല്‍ ആയുധ ഇടപാട് തുടങ്ങിയ നിരവധി വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധത്തിലാണ് നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ യോഗം. ലോക്സഭക്ക് മുംമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ നിന്ന് നല്ല സൂചനകളല്ല ബി.ജെ.പി.ക്ക് കിട്ടുന്നതും.

0Shares