ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം; കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറ്

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം;  കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറ്

പാലക്കാട്: അയ്യപ്പ ഭക്തന്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പാലക്കാട് അക്രമം. കെ.എസ്.ആര്‍.ടി.സി ബസുകളുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് പുറത്തുനിര്‍ത്തിയിട്ടിരിക്കുന്ന മൂന്ന് ബസുകളുടെ ചില്ലുകളാണ് തകര്‍ത്തത്.പുലര്‍ച്ചെ 3.30യോടെയായിരുന്നു സംഭവം.പാലക്കാട് ഡിപ്പോയിലെ ഒരു ബസ്സും, പെരിന്തല്‍മണ്ണ ഡിപ്പോയിലെ രണ്ടു ബസുകള്‍ക്കും നേരെയാണ് കല്ലേറ് ഉണ്ടായത്. മൂന്ന് ബൈക്കുകളിലായി എത്തിയ ഒന്‍പതു പേരാണ് കല്ലേറിനു പിന്നില്‍ എന്നാണ് പ്രാഥമിക വിവരം.രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍

0Shares