ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ വിശ്വാസപ്രമേയം പാസായി. 117 എം.എല്‍.എമാരുടെ പിന്തുണയാണ് കോണ്‍ഗ്രസ് – ബിജെപി സഖ്യത്തിനുണ്ടായിരുന്നത്. പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ വോട്ടടെുപ്പ് ബഹിഷ്‌കരിച്ച് ബിജെപി അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. ഇതിന് പിന്നാലെ ശബ്ദവോട്ടോടെയാണ് പ്രമേയം പാസാക്കിയത്. കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാറിന് 117 എം.എല്‍.എമാരുടെ പിന്തുണയാണ് ഉള്ളത്. ബി.ജെ.പിയ്ക്ക് 104 എം.എല്‍.എ മാരാണുണ്ടായിരുന്നത്. നേരത്തേ, ബിജെപിയുടെ സ്ഥാനാര്‍ഥി എസ്. സുരേഷ് കുമാര്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതിനെത്തുടര്‍ന്ന് സ്പീക്കറായി കോണ്‍ഗ്രസിലെ കെ.ആര്‍. രമേശ് കുമാറിനെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. രാവിലെ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങള്‍ സഭയില്‍ ഹാജരായിരുന്നു. കുമാരസ്വാരമിയ്ക്ക് പണ്ട് പിന്തുണ നല്‍കിയതില്‍ ഖേദിക്കുന്നുവെന്ന് തിരിച്ചടിച്ചുകൊണ്ടാണ് യെദ്യുരപ്പ വിധാന്‍ സൗധ വിട്ടത്.
ഡി.എച് ശിവകുമാര്‍ ഭാവിയില്‍ ഖേദിക്കേണ്ടി വരുമെന്നും വിശ്വാസ പ്രമേയം അവതരിപ്പിച്ച് കുമാരസ്വാമി നടത്തിയ പ്രസംഗത്തിന് മറുപടിയായായാണ് യെദ്യൂരപ്പ പറഞ്ഞത്. പണ്ട് ബി.ജെ.പിയ്‌ക്കൊപ്പം സഖ്യമുണ്ടാക്കിയതില്‍ ഇപ്പോള്‍ ഖേദിക്കുന്നുവെന്ന് കുമരസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ച് സംസാരിച്ചിരുന്നു. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയത് തെറ്റായിപ്പോയി. അച്ഛന്‍ ദേവഗൗഡയെ പോലെ മതേതരവാദിയായി ജീവിക്കാനാണ് ആഗ്രഹം എന്നു വിശ്വാസ പ്രമേയം അവതരിപ്പിച്ചുകൊണ്ട് എച്.ഡി കുമാരസ്വാമി പറഞ്ഞു.