ബി.ജെ.പിയ്ക്ക് ആരൊക്കെ വോട്ടുചെയ്യാതിരിക്കുന്നത്​ എന്നറിയാൻ പ്രധാനമന്ത്രി പോളിങ്​ ബൂത്തുകളിൽ കാമറ സ്​ഥാപിച്ചി​ട്ടുണ്ടെന്ന്​ ഗുജറാത്ത്​ എം.എൽ.എ

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പിയ്ക്ക് ആരൊക്കെ വോട്ടുചെയ്യാതിരിക്കുന്നത്​ എന്നറിയാൻ പ്രധാനമന്ത്രി പോളിങ്​ ബൂത്തുകളിൽ കാമറ സ്​ഥാപിച്ചി​ട്ടുണ്ടെന്ന്​ ഗുജറാത്ത്​ എം.എൽ.എ

ദാഹോദ്​: ബി.ജെ.പി സ്​ഥാനാർത്ഥികൾക്ക്​ ആരൊക്കെയാണ്​ വോട്ടുചെയ്യാതിരിക്കുന്നത്​ എന്നറിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി പോളിങ്​ ബൂത്തുകളിൽ കാമറ സ്​ഥാപിച്ചി​ട്ടുണ്ടെന്ന്​ ഗുജറാത്ത്​ ബി.ജെ.പി എം.എൽ.എ രമേശ്​ കട്ടാര. ലോക്സഭാ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിലാണ്​ കട്ടാരയുടെ വിവാദ പരാമർശം​.

തെരഞ്ഞെടുപ്പ്​ തിരിച്ചറിയൽ കാർഡിലും ആധാർ കാർഡിലും എല്ലാവരുടെയും പടങ്ങളുണ്ട്​. പാര്‍ട്ടിക്ക് വോട്ട്​ കുറഞ്ഞാൽ ആരാണ്​ വോട്ട്​ ചെയ്യാതിരുന്നതെന്ന്​ മനസ്സിലാകും. എന്തെങ്കിലും തെറ്റായി ചെയ്​താൽ മോഡിക്ക്​ അവിടെയിരുന്ന്​ അത്​ മനസ്സിലാക്കാനാകും. നിങ്ങളുടെ ബൂത്തിൽ ബി.ജെ.പിയുടെ വോട്ട്​ കുറഞ്ഞാൽ, നിങ്ങളുടെ ​തൊഴിലിലും കുറവുണ്ടാകുമെന്നായിരുന്നു​ പ്രസംഗത്തിനിടെ കട്ടാര പറഞ്ഞത്.

ഇത് ഇന്നലെ തന്നെ​ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ദാഹോദ്​ മണ്ഡലത്തിലെ ബി.ജെ.പി സ്​ഥാനാർത്ഥി ജസ്​വന്ത്​സിൻഹ്​ ഭാഭോറിനുവേണ്ടി നടന്ന റാലിക്കിടെയാണ്​ എം.എൽ.എ ഇങ്ങനെ പറഞ്ഞത്​. സംഭവത്തിൽ ജില്ല തെരഞ്ഞെടുപ്പ്​ ഓഫിസർ കട്ടാരക്ക്​ കാരണം കാണിക്കൽ നോട്ടീസ്​ നൽകി. പക്ഷെ, ത​ന്‍റെ പ്രസംഗം വളച്ചൊടിക്കുകയാണെന്ന്​ കട്ടാര പ്രതികരിച്ചു. ഗിരിവർഗ മേഖലയായതിനാൽ അവർക്ക്​ മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കുക മാത്രമാണ്​ ചെയ്​തതെന്ന്​ കട്ടാര കൂട്ടിച്ചേർത്തു. 26 സീറ്റുകളുള്ള ഗുജറാത്തിൽ ഒറ്റഘട്ടമായി ഈ മാസം 23നാണ്​ വോട്ടെടുപ്പ്​.

0Shares