ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് മുഖ്യ ലക്ഷ്യം; സി.പി.എമ്മിന് ശക്തിയില്ലാത്ത മേഖലകളില്‍ മതേതര പാര്‍ട്ടികള്‍ക്ക് പരോക്ഷ പിന്തുണ നല്‍കാമെന്ന് കാരാട്ട് പക്ഷം; തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലുള്ള ഡി.എം.കെയെ പിന്തുണയ്ക്കും

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് മുഖ്യ ലക്ഷ്യം; സി.പി.എമ്മിന് ശക്തിയില്ലാത്ത മേഖലകളില്‍ മതേതര പാര്‍ട്ടികള്‍ക്ക് പരോക്ഷ പിന്തുണ നല്‍കാമെന്ന് കാരാട്ട് പക്ഷം; തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലുള്ള ഡി.എം.കെയെ പിന്തുണയ്ക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ വ്യക്തത വരുത്തി സി.പി.എമ്മിലെ പ്രകാശ് കാരാട്ട് പക്ഷം. സി.പി.എമ്മിന് ശക്തിയില്ലാത്ത മേഖലകളില്‍ ഇതിനായി മറ്റു മതേതര പാര്‍ട്ടികള്‍ക്ക് പരോക്ഷ പിന്തുണ നല്‍കാമെന്നാണ് കാരാട്ട് പക്ഷം ഇപ്പോള്‍ പറയുന്നത്. കേന്ദ്രക്കമ്മിറ്റിയിലും പോളിറ്റ് ബ്യൂറേയിലും ഇക്കാര്യത്തില്‍ കഴിഞ്ഞ കുറേ നാളുകളായി ഭിന്നത നിലനിന്നിരുന്നു. 2019-ലെ ദേശീയ തിരഞ്ഞെടുപ്പിലും ഇതേ നിലപായിരിക്കും സ്വീകരിക്കുക. തമിഴ്‌നാട്ടില്‍ ആര്‍കെ നഗറിറില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലുള്ള ഡി.എം.കെയ്ക്കാണ് സി.പി.എമ്മിന്റെ പിന്തുണ.

കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമോ തിരഞ്ഞെടുപ്പ് ധാരണയോ പാടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ പ്രാദേശിക തലത്തില്‍ അനൗദ്യോഗിക നീക്കുപോക്കുകള്‍ തടയേണ്ടതില്ലെന്നാണ് കാരാട്ട് പക്ഷത്തിന്റെ സമീപനം. ബി.ജെ.പി പരാജയപ്പെടുത്തുകയാണ് മുഖ്യ ലക്ഷ്യം. ഈ സമീപനത്തെ ഇന്നലെ അവസാനിച്ച പോളിറ്റ് ബ്യൂറോ യോഗത്തില്‍ പത്ത് അംഗങ്ങള്‍ അനുകൂലിച്ചു. കോണ്‍ഗ്രസുമായി സഖ്യകമാകാമെന്ന ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാടിനെ നാലുപേരും യോഗത്തില്‍ പിന്താങ്ങി.

0Shares