ബംഗലൂരു: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണ്ണാടകയിലെ മന്ത്രിയും ജെ.ഡി.എസ് നേതാവുമായ ഡി.സി തമ്മണ്ണ. തെരുവ് നായ്ക്കളോട് ഉപമിച്ചാണ് തമ്മണ്ണ ബി ജെപിക്കെതിരെ രംഗത്തെത്തിയത്. നായ്ക്കള്‍ ഭഷണത്തിനായി കാത്തിരിക്കുന്നത് പോലെയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ ഡി എസ് സര്‍ക്കാര്‍ താഴേ വീഴുമോയെന്ന് ബി.ജെ.പി നേതാക്കള്‍ കാത്തിരിക്കുന്നതെന്ന് തമ്മണ്ണ പരിഹസിച്ചു.
മൈസൂരിലെ മദ്ദൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കര്‍ണ്ണാടക സര്‍ക്കാര്‍ 24 മണിക്കൂറിനകം താഴെ വീഴുമെന്ന് ബി.ജെ.പി നേതാവ് ഉമേഷ് കട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബി ജെ പിയെ വിമര്‍ശിച്ച് മന്ത്രി രംഗത്തെത്തിയത്.
ബി.ജെ.പിയെ തെരുവ് നായ്ക്കളോട് ഉപമിച്ച് കര്‍ണാടകയിലെ ജെ.ഡി.എസ് നേതാവ്