ബി.ജെ.പിയുടെ ഹാക്ക് ചെയ്യപ്പെട്ട വെബ്‌സൈറ്റ് തിരിച്ചുവന്നു; പിന്നാലെ ബി.ജെ.പി തങ്ങളുടെ ടെംപേല്റ്റസ് മോഷ്ടിച്ചെന്ന ആരോപണവുമായി ആന്ധ്ര വെബ് ഡിസൈന്‍ കമ്പനി

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പിയുടെ ഹാക്ക് ചെയ്യപ്പെട്ട വെബ്‌സൈറ്റ് തിരിച്ചുവന്നു; പിന്നാലെ ബി.ജെ.പി തങ്ങളുടെ ടെംപേല്റ്റസ് മോഷ്ടിച്ചെന്ന ആരോപണവുമായി ആന്ധ്ര വെബ് ഡിസൈന്‍ കമ്പനി

ന്യൂഡല്‍ഹി: മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പ് ബി.ജെ.പിയുടെ ഹാക്ക് ചെയ്യപ്പെട്ട വെബ്‌സൈറ്റ് തിരിച്ചുവന്നതിന് പിന്നാലെ ബി.ജെ.പി തങ്ങളുടെ ടെംപേല്റ്റസ് മോഷ്ടിച്ചെന്ന ആരോപണവുമായി ആന്ധ്രപ്രദേശ് വെബ് ഡിസൈന്‍ കമ്പനി. ആന്ധ്രയിലെ ഡബ്ല്യു3 ലേഔട്ട്‌സ് എന്ന സ്ഥാപനമാണ് ആരോപണവുമായി രംഗത്തെത്തിയത്. ബി.ജെ.പി കമ്പനിക്ക് യാതൊരു ക്രെഡിറ്റും നല്‍കാതെയാണ് മോഷണം നടത്തിയത് എന്ന് കമ്പനി ആരോപിച്ചു.

രാജ്യത്തിന്‍റെ ചൗക്കീദാര്‍ എന്ന് (കാവല്‍ക്കാരന്‍) സ്വയം വിശേഷിപ്പിക്കുന്ന നേതാവിന്‍റെ പാര്‍ട്ടി എങ്ങനെയാണ് ഇത്തരമൊരു കാര്യം ചെയ്യുന്നതെന്നും ഒരു ചെറിയ സ്ഥാപനത്തിന്‍റെ ചോരയും വിയര്‍പ്പുമാണ് ബി.ജെ.പി മോഷ്ടിച്ചതെന്നും അതു കണ്ടെത്തിയപ്പോള്‍ അവഗണനയാണ് നേരി
ടേണ്ടി വന്നതെന്നും കമ്പനി പറയുന്നു.

മോഷണ ആരോപണം സംബന്ധിച്ച് കമ്പനി ബ്ലോഗ് പോസ്റ്റുചെയ്യുകയായിരുന്നു. ‘ബി.ജെ.പിയുടെ ഐ.ടി സെല്‍ ഞങ്ങളുടെ ടെംപ്ലേറ്റ് ഉപയോഗിച്ചത് ആദ്യം സന്തോഷവും ആവേശവും ഉണ്ടാക്കിയിരുന്നു. പക്ഷെ പ്രതിഫലം നല്‍കാതെ ബാക്ക് ലിങ്ക് ഒഴിവാക്കിയശേഷമാണ് ഞങ്ങളുടെ ടെംപ്ലേറ്റ് അവര്‍ ഉപയോഗിച്ചിരിക്കുന്നത്, മാത്രവുമല്ല നിര്‍മാതാക്കളുടെ പേര് അതില്‍ നല്‍കിയിട്ടില്ല.’കമ്പനി ബ്ലോഗില്‍ പറയുന്നു.

0Shares