മംഗളൂരു: ബി.ജെ.പിയുടെ മംഗളൂര്‍ ചലോ റാലി തടയുന്നതിന്റെ ഭാഗമായി ബെംഗളൂരു സിറ്റി പോലീസ് മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ സംസ്ഥാനത്തുടനീളം അരങ്ങേറുന്ന അക്രമങ്ങളില്‍ പ്രതിഷേധാണ് പരിപാടി. ഉഡുപ്പി ജില്ലാ ഭരണകൂടം സെപ്റ്റംബര്‍ അഞ്ചു മുതല്‍ സെപ്റ്റംബര്‍ ഒന്‍പതുവരെ എല്ലാ ബൈക്ക് റാലികളും നിരോധിച്ചു. സെപ്തംബര്‍ ഏഴിന് മംഗളൂരു ചലോ ബൈക്ക് റാലിയെ സംഘടിപ്പിക്കാന്‍ ബി.ജെ.പി യുവ മോര്‍ച്ച ആസൂത്രണം ചെയ്തിരുന്നു. പി.എഫ്.ഐ, കെ.എഫ്.ഡി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകള്‍ റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു.
ക്രമസമാധാനപാലനം തകരുമെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടിനെ തുടര്‍ന്ന് മംഗളൂരു സിറ്റി പോലീസിന് റാലിക്കുള്ള അനുമതി നിഷേധിച്ചു. എന്നാല്‍ അനുമതി നിഷേധിച്ചാലും 20,000ത്തോളം പേരെ അണിനിരത്തി റാലി സംഘടിപ്പിക്കുമെന്ന് ബിജെപി എംപി നളിന്‍ കുമാര്‍ കട്ടേല്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ ബൈക്കുകളില്‍ സംസ്ഥാനത്ത് ഉടനീളം റാലി നടത്തുമെന്നാണ് യുവമോര്‍ച്ചയുടെ പ്രഖ്യാപനം. സിദ്ധരാമയ്യ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് സര്‍ക്കാരുമായി ഏറ്റുമുട്ടലിനാണ് ബി.ജെ.പി ഒരുങ്ങുന്നത്. മംഗളൂരുവിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ച് സംഘര്‍ഷം ഒഴിവാക്കാനാണ് റാലിക്ക് അനുമതി നിഷേധിച്ചതെന്ന് പോലിസ് അറിയിച്ചു.
