ബി.ജെ.പിയുടെ കേരളത്തിലെ ഗൃഹസമ്പർക്ക പരിപാടി; വീട്ടിലെത്തിയ കേന്ദ്രമന്ത്രിയോട് പൗരത്വ നിയമ ഭേദഗതിയിലെ വിയോജിപ്പ് തുറന്ന് പറഞ്ഞ് ജോർജ്ജ് ഓണക്കൂർ

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പിയുടെ കേരളത്തിലെ ഗൃഹസമ്പർക്ക പരിപാടി; വീട്ടിലെത്തിയ കേന്ദ്രമന്ത്രിയോട് പൗരത്വ നിയമ ഭേദഗതിയിലെ വിയോജിപ്പ് തുറന്ന് പറഞ്ഞ് ജോർജ്ജ് ഓണക്കൂർ

ബി.ജെ.പിയുടെ സംസ്ഥാനത്തെ ഗൃഹസമ്പർക്ക പരിപാടിയുടെ ഭാഗമായി വീട്ടിൽ എത്തിയ കേന്ദ്രമന്ത്രി കിരൺ റിജിജുവിനോട് പൗരത്വ നിയമഭേദഗതിയോടുള്ള വിയോജിപ്പ് അറിയിച്ച് സാഹിത്യകാരൻ ജോർജ്ജ് ഓണക്കൂർ. ഒരു മതവിഭാഗത്തെ ഒഴിവാക്കി ആറ് മതങ്ങളെ മാത്രം ഉൾപ്പെടുത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ഓണക്കൂർ കേന്ദ്രമന്ത്രിയെ അറിയിച്ചു. ജോര്‍ജ് ഓണക്കൂരിന്‍റെ വീട്ടിലായിരുന്നു കിരണ്‍ റിജിജുവിന്‍റെ ആദ്യ ജനസമ്പര്‍ക്ക പരിപാടിയുടെ തുടക്കം.

ആദ്യ സന്ദര്‍ശനത്തില്‍ തന്നെ എതിര്‍പ്പ് നേരിടേണ്ടി വന്നത് തുടക്കം പാളി എന്ന് വിലയിരുത്തേണ്ടി വരും. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് കേന്ദ്രമന്ത്രി വിശദീകരിച്ചപ്പോള്‍ തന്‍റെ എതിര്‍പ്പ് ജോര്‍ജ് ഓണക്കൂര്‍ അറിയിക്കുകയായിരുന്നു. കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം തന്റെ നിലപാട് മാധ്യമങ്ങളെ ജോര്‍ജ് ഓണക്കൂര്‍ അറിയിക്കുകയും ചെയ്തു. തനിക്ക് ഇന്ത്യകാരന്‍ എന്നതാണ് മതമെന്നും ജോര്‍ജ് ഓണക്കൂര്‍ മാധ്യങ്ങളോട് പറഞ്ഞു.

അതേസമയം, കേരളം പാസാക്കിയ സംയുക്ത പ്രമേയം രാഷ്ട്രീയ ഗിമ്മിക്കെന്ന് കിരൺ റിജിജു വിമർശിച്ചു. പൗരത്വം കേന്ദ്രത്തിന്‍റെ അധികാര പരിധിയിലുള്ള വിഷയമാണെന്നും സംസ്ഥാനങ്ങൾക്ക് റോളില്ലെന്നും റിജിജു കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമ ഭേദഗതി മുസ്ലീംങ്ങൾക്ക് എതിരല്ലെന്നും കേന്ദ്ര സഹമന്ത്രി കിരൺ റിജിജു തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

മുന്‍പ് പാകിസ്ഥാനി ഗായകൻ അദ്നാൻ സമിക്ക് പൗരത്വം നൽകിയിട്ടുണ്ടെന്നും അദ്ദേഹം നല്ല മുസ്‌ലിം ആയിരുന്നു എന്നും കിരൺ റിജിജു പറഞ്ഞു. പൗരത്വ നിയമ ഭേദഗതി പ്രചാരണത്തിന്‍റെ ഭാഗമായുള്ള ബി.ജെ.പിയുടെ രാജ്യവ്യാപകഗൃഹ സമ്പർക്ക പരിപാടിക്ക് ഇന്ന് തുടക്കമിടുകയാണ്.

0Shares