ബി.ജെ.പിയുടെ എന്‍.ഡി.എ മുന്നണിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല; ബി.ജെ.പിക്ക് 214 സീറ്റ്, കോണ്‍ഗ്രസിന് 114 സീറ്റുകള്‍; തൃണമൂല്‍ മൂന്നാമത്തെ വലിയ പാര്‍ട്ടി 101 റിപ്പോര്‍ട്ടേഴ്‌സ് പ്രവചിക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പിയുടെ എന്‍.ഡി.എ മുന്നണിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല; ബി.ജെ.പിക്ക് 214 സീറ്റ്, കോണ്‍ഗ്രസിന് 114 സീറ്റുകള്‍; തൃണമൂല്‍ മൂന്നാമത്തെ വലിയ പാര്‍ട്ടി 101 റിപ്പോര്‍ട്ടേഴ്‌സ് പ്രവചിക്കുന്നു

സമൂഹത്തിലെ താഴെതട്ടിലെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ 101 റിപ്പോര്‍ട്ടേഴ്‌സിന്‍റെ എക്‌സിറ്റ് പോള്‍ ഫലം പുറത്ത് വന്നു. രാജ്യത്ത് അധികാരം ലഭിക്കണമെങ്കില്‍ കിട്ടേണ്ട 272 എന്ന അക്കം നേടാന്‍ എന്‍.ഡി.എ മുന്നണിക്കാവില്ലെന്നാണ് 101 റിപ്പോര്‍ട്ടേഴ്‌സിന്‍റെ എക്‌സിറ്റ് പോള്‍ ഫലം.

ബി.ജെ.പിയുടെ എന്‍.ഡി.എ മുന്നണിക്ക് 253 സീറ്റും യു.പി.എക്ക് 151 സീറ്റും മറ്റുള്ളവര്‍ 134 സീറ്റും നേടുമെന്നാണ് പ്രവചനം. ബി.ജെ.പി 214 സീറ്റോട് വലിയ ഒറ്റകക്ഷിയാവും. എന്നാല്‍ കഴിഞ്ഞ തവണ നേടിയ 267 സീറ്റ് ലഭിക്കില്ല. 214 സീറ്റാണ് ഇത്തവണ ബി.ജെ.പിക്ക് ലഭിക്കുക. കോണ്‍ഗ്രസ് കഴിഞ്ഞ തവണ നേടിയ 44ല്‍ നിന്ന് 114ലേക്ക് മാറും. 26 സീറ്റ് നേടി തൃണമൂല്‍ മൂന്നാമത്തെ വലിയ ഒറ്റകക്ഷിയാവും. പക്ഷെ കഴിഞ്ഞ തവണ നേടിയ എട്ട് സീറ്റുകള്‍ ഇക്കുറി തൃണമൂലിന് നഷ്ടപ്പെടും.

0Shares