ബി.ജെ.പിയും അനുബന്ധ സംഘടനകളും ഈ വര്‍ഷം ഇതുവരെ കേരളത്തില്‍ നടത്തിയ ഹര്‍ത്താലുകളുടെ എണ്ണം 38

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പിയും അനുബന്ധ സംഘടനകളും ഈ വര്‍ഷം ഇതുവരെ കേരളത്തില്‍ നടത്തിയ ഹര്‍ത്താലുകളുടെ എണ്ണം 38

തിരുവനന്തപുരം: ഈ വര്‍ഷത്തിലെ പത്ത് മാസങ്ങള്‍ കടന്നുപോയപ്പോള്‍ ബി.ജെ.പിയും അനുബന്ധ സംഘടനകളുമാണ് ഹര്‍ത്താലുകള്‍ കേരളത്തില്‍ ഏറ്റവുംകൂടുതല്‍ നടത്തിയത്. എണ്ണം 38. ഈ വര്‍ഷം ജനവുരി ഒന്ന്മുതലുള്ള കണക്കാണ് ഹര്‍ത്താലുകള്‍ക്കെതിരായ കൂട്ടായ്മയായ ‘സേ നോ ടു ഹര്‍ത്താല്‍’ പുറത്തുവിട്ടത്. 280 ദിവസങ്ങളില്‍ 79 ദിവസവും കേരളത്തില്‍ ഒരിടത്തോ, ഒന്നില്‍ കുടുതല്‍ ഇടങ്ങളിലോ ഹര്‍ത്താലായിരുന്നു. ഇതില്‍ രണ്ടെണ്ണം സംസ്ഥാന ഹര്‍ത്താലുകളും 97 എണ്ണം പ്രാദേശിക തലത്തിലും നടത്തിയതായിരുന്നു.

ജൂണിലാണ് ഹര്‍ത്താലുകള്‍ ഏറ്റവും കൂടുതല്‍ നടന്നത്, 21 എണ്ണം. ജൂലൈയില്‍ 19ഉം ജനുവരിയില്‍ 15ഉം ഹര്‍ത്താലുകള്‍ നടന്നു. നാലിലധികം പ്രദേശങ്ങളില്‍ ഹര്‍ത്താലുകള്‍ നടന്ന ദിവസമുണ്ട്. സി.പി.എമ്മും യു.ഡി.എഫും 14 ഹര്‍ത്താലുകള്‍ വീതം നടത്തി.

0Shares