ബി.ജെ.പിയിലേക്കെന്ന് സോഷ്യല്‍ മീഡിയയിലൂടെ നുണ പ്രചരണം: നിയമനടപടിയുമായി പി. ജയരാജന്‍

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പിയിലേക്കെന്ന് സോഷ്യല്‍ മീഡിയയിലൂടെ നുണ പ്രചരണം: നിയമനടപടിയുമായി പി. ജയരാജന്‍

തിരുവനന്തപുരം: സോഷ്യല്‍മീഡിയയിലെ വ്യാജപ്രചാരണത്തിനെതിരെ നിയമനടപടിയുമായി പി. ജയരാജന്‍. ആർ.എസ്.എസ് അനുകൂല ടെലിവിഷൻ ചാനലായ ജനം ടി.വിയുടെ ലോഗോ ഉപയോഗിച്ച് വാർത്തകൾ പ്രചരിപ്പിക്കുന്നത് മുസ്‌ലിം തീവ്രവാദ ഗ്രൂപ്പുകളാണെന്ന് ജയരാജൻ പോസ്റ്റിൽ ആരോപിക്കുന്നു.
ഒരു തിരുവോണത്തിന് വെട്ടിക്കൊല്ലാന്‍ നോക്കിയവര്‍ ഈ ഓണത്തിന് നെറികെട്ട നുണ പ്രചരിപ്പിക്കുന്നെന്ന് പി.ജയരാജന്‍ പറഞ്ഞു. പോസ്റ്റിന്‍റെ പൂർണരൂപം

– എന്നെ സംബന്ധിച്ച ഒരു വ്യാജവാര്‍ത്ത ഇന്നലെ മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു.എന്നാല്‍ ആ സമയത്ത് അത് ഞാന്‍ അവഗണിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് ആർ.എസ്.എസ് ചാനലായ ജനം ടി.വിയുടെ ലോഗോ വെച്ച പോസ്റ്ററുകളാണ് കാണുന്നത്.പ്രചരിപ്പിക്കുന്നതോ സംഘികളും മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളും.

ഇതോടെ ഈ വ്യാജവാര്‍ത്ത പ്രചാരണത്തിന് പിന്നില്‍ സംഘപരിപാരവും മുസ്ലിം തീവ്രവാദി ഗ്രൂപ്പുകളും ആണെന്ന് വ്യക്തമായിരിക്കുകയാണ്. ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കും.

https://www.facebook.com/pjayarajan.kannur/photos/a.1487238194868779/2478244972434758/?type=3

പിതൃശൂന്യ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നല്ല കഴിവുള്ളവരാണ് സംഘികള്‍. അച്ചടി പത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്തതിന്‍റെ തലേ ദിവസം ഭീകരമായ കൊലപാതകങ്ങളും അക്രമണങ്ങളുമാണ് അവര്‍ നടത്താറുള്ളത്. റിപ്പബ്ലിക് ദിനത്തില്‍ സ:കെ വി സുധീഷിനെ വീട്ടില്‍ കയറി അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയതും 20 വര്‍ഷം മുന്‍പൊരു തിരുവോണ നാളില്‍ എന്നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്.ഈ തിരുവോണ നാളില്‍ തന്നെയാണ് ബി.ജെ.പിയില്‍ ചേരുന്നുവെന്ന നെറികെട്ട നുണയും സംഘപരിവാരം പ്രചരിപ്പിക്കുന്നത്.

സംഘപരിവാര ശക്തികള്‍ക്കെതിരായി രാഷ്ട്രീയ ജീവിതത്തിന്‍റെ പ്രധാനപ്പെട്ട ഭാഗവും സി.പി.ഐ.എം പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് പോരാടിയ ആളാണ് ഞാന്‍.അത് ഇപ്പോളും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ഈ വ്യാജ വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയില്‍ വിലപ്പോവില്ല.

0Shares