ബി.ജെ.പിക്കൊപ്പം നില്‍ക്കാന്‍ താത്പര്യപ്പെടുന്നില്ല; എം.പി. വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പിക്കൊപ്പം നില്‍ക്കാന്‍ താത്പര്യപ്പെടുന്നില്ല; എം.പി. വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചു

ന്യൂഡല്‍ഹി: ജെ.ഡി.യു സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചു. ഉപപാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ വെങ്കയ്യനായിഡുവിന് രാജിക്കത്ത് കൈമാറി. നേരത്തേ തന്നെ രാജിക്കാര്യം അദ്ദേഹം മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പമുള്ള ജനതാദളുമായി ലയിച്ച് എല്‍.ഡി.എഫിലേക്ക് പോകാനുള്ള ആലോചനകളും വീരേന്ദ്രുമാര്‍ നടത്തുന്നുണ്ട്.

ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയിലേക്ക് ജെ.ഡി.യു പോയതിനെത്തുടര്‍ന്നുള്ള രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനാണ് രാജി. വിമത നേതാക്കളായ ശരദ് യാദവിനെയുള്‍പ്പെടെ നേരത്തേ രാജ്യസഭയില്‍നിന്ന് അയോഗ്യരാക്കിയെങ്കിലും വീരേന്ദ്രുമാറിന് ദേശീയ അധ്യക്ഷന്‍ നിതീഷ് കുമാര്‍ കുറച്ചുകൂടി സമയം അനുവദിക്കുകയായിരുന്നു. ബി.ജെ.പിക്കൊപ്പം നില്‍ക്കാന്‍ താത്പര്യപ്പെടുന്നില്ലെന്ന് വ്യക്തമായ സന്ദേശമാണ് രാജിയിലൂടെ ദേശീയ നേതൃത്വത്തിന് വീരേന്ദ്രകുമാര്‍ നല്‍കിയിരിക്കുന്നത്.

0Shares