ബി. ജെ. പിക്കാര്‍ സി. പി. എം കാര്‍ക്കും അവര്‍ തിരിച്ചും രക്ഷാബന്ധന്‍ കെട്ടട്ടെ; അതിന്റെ ഉദ്ഘാടനം കുമ്മനവും പിണറായി സഖാവും പരസ്പരം രക്ഷാബന്ധന്‍ കെട്ടിക്കൊണ്ടാവട്ടെ: ജോയ് മാത്യു

  • Post category:news
  • Reading time:1 min read
You are currently viewing ബി. ജെ. പിക്കാര്‍ സി. പി. എം കാര്‍ക്കും അവര്‍ തിരിച്ചും രക്ഷാബന്ധന്‍ കെട്ടട്ടെ; അതിന്റെ ഉദ്ഘാടനം കുമ്മനവും പിണറായി സഖാവും പരസ്പരം രക്ഷാബന്ധന്‍ കെട്ടിക്കൊണ്ടാവട്ടെ: ജോയ് മാത്യു


കൊച്ചി: സ്ത്രീകള്‍ക്ക് രക്ഷകൊടുക്കേണ്ടവരല്ല പുരുഷന്‍മാര്‍. അവരെ തുല്യരായി കാണുകയാണ് വേണ്ടതെന്നും രക്ഷാബന്ധൻ മഹോത്സവത്തെ പരിഹസിച്ചും മാത്യു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ജോയ്‌മാത്യു രൂക്ഷ വിമർശനം അഴിച്ചുവിട്ടത്.

പോസ്റ്റിന്റെ പൂർണ്ണരൂപം:

രക്ഷ എങിനെ ബന്ധിപ്പിക്കും?
—————————–
സ്ത്രീകൾക്ക്  രക്ഷ കൊടുക്കേണ്ടവരല്ല പുരുഷന്മാർ
അവരെ തുല്ല്യരായി കാണുകയാണൂ വേണ്ടത്‌- ആണും പെണ്ണും
പരസ്പര പൂരകങ്ങളായി വർത്തിക്കേണ്ട ഈ ലോകത്ത്‌
സ്ത്രീകളെ മുഴുവൻ സഹോദരിമാരായി കാണാൻ പറയുന്ന കപട സദാചാര പ്രചരണത്തിനു പകരം
ബി ജെ പിക്കാർ സി പി എം
കാർക്കും അവർ തിരിച്ചും രക്ഷാബന്ധൻ കെട്ടട്ടെ-
അതിന്റെ ഉദ്ഘാടനം കുമ്മനവും പിണറായി സഖാവും പരസ്പരം രക്ഷാബന്ധൻ കെട്ടിക്കൊണ്ടാവട്ടെ-
അപ്പോഴേ രാഷ്ട്രീയ സംഘർഷങ്ങളിലെ യഥാർത്ഥ ഇരകളായ സ്ത്രീകൾക്ക് ,അമ്മ,മകൾ, ഭാര്യ,കാമുകി,സുഹൃത്ത്- നീതി ലഭിക്കൂ-
എന്ത്‌ പറയുന്നു? 

0Shares