ന്യൂഡല്‍ഹി: ഈ വര്‍ഷം ഏപ്രിലില്‍ തുടങ്ങുന്ന സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുവാനുള്ള എസ്.ശ്രീശാന്തിന്റെ അപേക്ഷ ബിസിസിഐ തള്ളി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രീശാന്തിന്റെ മോഹങ്ങള്‍ക്കാണ് ഇതോടെ തിരിച്ചടിയേറ്റത്.

അദ്ദേഹം അഭിനയിച്ച ‘ടീം ഫൈവ്’ എന്ന ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെക്കുമ്പോള്‍ തിരിച്ചുവരവിനെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചിരുന്നു. ബിസിസിഐ യുടെ ഈ തീരുമാനം ശ്രീശാന്തിന് കടുത്ത മനോവേദന ഉളവാക്കി.