കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി കന്യാസ്ത്രീകള്‍. ഇതുമായി ബന്ധപ്പെട്ട് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കന്യാസ്ത്രീകളെ സ്ഥലമാറ്റിയ ഉത്തരവ് പുറത്ത് വന്നതിന് ശേഷമാണ് ബിഷപ്പിനെതിരായ ബലാത്സംഗ കേസ് വീണ്ടും സജീവമാകുന്നത്. സാക്ഷികളായ കന്യാസ്ത്രീകളെ സ്ഥലംമാറ്റിയത് കേസ് അട്ടിമറിക്കാനാണെന്ന് കത്തിൽ അവർ പറയുന്നു. തങ്ങള്‍ക്ക് നിരന്തര ഭീഷണിയെന്നും സ്ഥലംമാറ്റം സമ്മര്‍ദ്ദത്തിലാക്കാനാണ് ശ്രമമെന്നും കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.ബലാത്സംഗത്തിനിരയായ കന്യാസ്ത്രിയും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
ബലാത്സംഗത്തിനിരയായ കന്യാസ്ത്രിയെ സഹായിച്ചതിനാൽ മദര്‍ സുപ്പീരിയർ ഞങ്ങളെ സ്ഥലം മാറ്റി. ബിഷപ്പിന്റെ താളത്തിനൊത്ത് തുള്ളുന്നയാളാണ് മദര്‍ സുപ്പീരിയര്‍ അതിനാൽ അവർക്ക് ഞങ്ങളെ സഭയെ ധിക്കരിച്ചവരായികാണാനേ സാധിക്കുവെന്നും കന്യാസ്ത്രീകൾ പറഞ്ഞു.