
ബിഷപ്പ് മതം മാറിയതോടെ ചര്‍ച്ച് പള്ളിയായി മാറി. കെനിയയിലെ നെയ്റോബിയിലാണ് സംഭവം. “കിഴക്കൻ ആഫ്രിക്കയിലെ നൈൽഗോസി ഗോഡ്സ് ചർച്ച് എന്നറിയപ്പെടുന്ന എന്‍റെ പള്ളി എന്റെ പള്ളി നൈല്‍ഗോസി ജാമിഅ മസ്ജിദ് എന്നാണ് ഇനി അറിയപ്പെടുക.” അദ്ദേഹം പറഞ്ഞു. ബിഷപ് ചാൾസ് ഓക്വാനി, ഇപ്പോൾ പേര് ഇസ്മായേൽ ഒക്വാനി ലഎന്നാക്കിയിട്ടുണ്ട്.
“ബിഷപ് ആയി ഞാൻ കാലാവധി കഴിഞ്ഞപ്പോൾ, മാലിന്ദി, മൊംബാസ, നെയ്റോബി, ടാൻസാനിയ എന്നീ രാജ്യങ്ങളിലേക്ക് ദൈവവചനം പ്രസംഗിക്കാൻ ഞാൻ യാത്രയായി, ക്രൈസ്തവരുടെ പ്രദേശങ്ങളിലും ജീവിക്കുന്ന മുസ്ലിംകളുടെ പെരുമാറ്റം പഠിക്കാൻ ആ അവസരം പ്രയോജനപ്പെടുത്താൻ ഞാൻ ശ്രമിച്ചു, ഇസ്ലാം നല്ലതാണ് എന്ന് എനിക്ക് അതിലൂടെ ബോധ്യമായി.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“സഭയിൽ ലൈംഗികാഭിലാഷത്തെ പ്രോത്സാഹിപ്പിക്കാൻ സാധ്യതയുള്ള വസ്ത്രധാരണ രീതികൾ ബൈബിളിലെ പഠിപ്പിക്കലുകൾ നിരുത്സാഹപ്പെടുത്തുന്നു. എന്നാൽ ചില സ്ത്രീകൾ അവരുടെ സ്വകാര്യ ഭാഗങ്ങൾ വെളിപ്പെടുത്തുന്ന രീതിയില്‍ അല്‍പവസ്ത്രം ധരിക്കുന്നത് നിർഭാഗ്യകരമാണ്, പുരോഹിതന്മാരെ നിഷ്കളങ്കമായി പ്രലോഭിപ്പിക്കുന്ന വനിതകളാണിതെന്നും” ഒക്വൈനി പറഞ്ഞു. “നിർഭാഗ്യകരമായ വസ്ത്രധാരണത്തെ നിരുത്സാഹപ്പെടുത്തുമ്പോൾ ചിലയാളുകൾ എനിക്ക് തെറ്റുപറ്റിയിട്ടുണ്ടെന്ന് പറഞ്ഞത് ദൗർഭാഗ്യകരമാണെന്നും അവർ ദൈവേച്ഛയ്ക്കായി എത്തുന്നവർ തന്നെയാണെന്നും ഒക്വെെനി പറഞ്ഞു. സെപ്തംബര്‍ 26നാണ് ഇസ്ലാം മതം സ്വീകരിച്ചത്. അതോടെ ചര്‍ച്ചിലെ 23 അംഗങ്ങളും കൂടി ഇസ്ലാം തെരഞ്ഞെടുക്കുകയായിരുന്നു.
