ബിഷപ്പ് ആശുപത്രിയില്‍ തുടരുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ബിഷപ്പ് ആശുപത്രിയില്‍ തുടരുന്നു

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഇന്നലെ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആശുപത്രിയില്‍ തുടരുന്നു. ഇന്നലെ രാത്രി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രക്തസമ്മര്‍ദം 200 രേഖപ്പെടുത്തുകയും ഇ.സി.ജിയില്‍ വ്യതിയാനം കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ബിഷപ്പ്.ഇന്ന് രാവിലെ പരിശോധനകള്‍ നടത്തിയ ശേഷം മാത്രമേ ബിഷപ്പിന്റെ കാര്യത്തില്‍ കൂടുതല്‍ തീരുമാനമെടുക്കൂ. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാകും പൊലീസിന്റെ അടുത്ത നീക്കങ്ങള്‍. ഇതോടെ കോടതിയില്‍ ഹാജരാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ക്കും രാവിലെ മാത്രമേ വ്യക്തത വരികയുള്ളൂ.

0Shares