ബിഷപ്പിനെതിരായി കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ഉടനെ അറസ്റ്റ് ചെയ്തേക്കും

  • Post category:news
  • Reading time:1 min read
You are currently viewing ബിഷപ്പിനെതിരായി കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ഉടനെ അറസ്റ്റ് ചെയ്തേക്കും

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തിങ്കളാഴ്ച ചോദ്യം ചെയ്തേക്കും.
ബിഷപ്പിനെതിരേ കൂടുതല്‍ കന്യാസ്ത്രീകള്‍ രംഗത്തുവന്ന സാഹചര്യത്തിലേക്കാണ് അറസ്റ്റിലേക്ക് നീളുന്നത്. കേസില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചു എന്നാണ് സൂചന.വൈക്കം ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബിഷപ്പിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ജലന്ധറിലെ മിഷണറീസ് ഓഫ് ജീസസ് ആസ്ഥാനത്തെ കന്യാസ്ത്രീകള്‍ നല്‍കിയ മൊഴികളും ബിഷപ്പിന് എതിരാണ്. മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിലെ നാലു കന്യാസ്ത്രീകളാണ് കഴിഞ്ഞ ദിവസം ബിഷപ്പിനെതിരെ മൊഴി നല്‍കിയത്. ഇടയനോടൊപ്പം ഒരു ദിവസം എന്ന പേരില്‍ ബിഷപ്പ് നടത്തിയിരുന്ന പ്രാര്‍ത്ഥനാ പരിപാടിയില്‍ മോശം അനുഭവമുണ്ടായതായി മൊഴി നല്‍കി. മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനാ യജ്ഞം എന്ന രീതിയില്‍ ബിഷപ്പ് നടത്തിയിരുന്നതാണിത്. കന്യാസ്ത്രീകളുടെ ഭാഗത്ത് നിന്ന് ശക്തമായ എതിര്‍പ്പ് വന്നതോടെ 2014 ല്‍ ഇതവസാനിപ്പിച്ചു. ബിഷപ്പിനെ പിന്തുണയ്ക്കുന്ന മദര്‍ ജനറാള്‍ റെജിന കടംതോട്ടിന്‍െ മൊഴിയിലും കന്യാസ്ത്രീകളുടെ മൊഴിയെ സാധൂകരിക്കുന്ന വിവരങ്ങള്‍ ഉണ്ട് . കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് അന്വേഷണ സംഘത്തിന് ലഭിച്ച മൊഴികള്‍ .രേഖാ മൂലം നല്‍കിയ ചോദ്യാവലിയ്ക്ക് ബിഷപ്പ് നല്‍കിയ മറുപടിയിലും പൊരുത്തക്കേടുള്ളതായിട്ടാണ് റിപ്പോര്‍ട്ട്.

 

0Shares