കൊല്ലം: കൊല്ലം കണ്ണനല്ലൂരിലും ബിവറേജസ് ഔട്ട്ലെറ്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കുട്ടികളും സ്ത്രീകളുമടക്കം നൂറ് കണക്കിന് ആളുകളാണ് ബിവറേജസ് ഔട്ട് ലെറ്റിനെതിരെ പ്രതിഷേധിക്കുന്നത്. നാട്ടുകാര്‍ മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി.

ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന ഔട്ട്ലെറ്റാണ് കണ്ണനല്ലൂര്‍ തഴുത്തലയിലേക്ക് മാറ്റുന്നത്. സ്‌കൂളുകളും മദ്രസയും, കശുവണ്ടി ഫാക്ടറിയും സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്ത് പുതിയ മദ്യശാല വരുന്നത് തടയാന്‍ നിരവധി തവണ പഞ്ചായത്തിനും എക്സൈസിനും പരാതി നല്‍കിയെങ്കിലും ഒരു ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. സബ് കളക്ടര്‍ എത്തി ചര്‍ച്ച നടത്തിയെങ്കിലും പ്രതിഷേധക്കാര്‍ സമരത്തില്‍ നിന്ന് പിന്മാറിയില്ല.