കണ്ണൂര്‍: ബില്‍ഡിംഗ് മെറ്റീരിയല്‍ വിപണന രംഗത്തെ അന്താരാഷ്ട്ര ബ്രാന്‍ഡായ എ.ബി.സി ഗ്രൂപ്പിൻ്റെ ഇന്ത്യയിലെ കോര്‍പറേറ്റ് ഓഫിസ് ഉദ്ഘാടനത്തിനൊരുങ്ങി.
. നാല് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന ഓഫീസ് സ്ഥിതി ചെയ്യുന്നത് കണ്ണൂര്‍ തളിപ്പറമ്പിലാണ്. 1998 ഡിസംബര്‍ 14 ന് തളിപ്പറമ്പില്‍ നിന്നും തുടക്കം കുറിച്ച് ഇന്ന് ലോകത്തെമ്പാടും വ്യാപിച്ച് കിടക്കുന്ന എ.ബി.സി ഗ്രൂപ്പ് 20 വര്‍ഷം പിന്നിടുകയാണ്. തുടക്കമിട്ട അതേ ദിവസം (ഡിസംബര്‍ 14 ന്) വെള്ളിയാഴ്ച വൈകിട്ട് 4:30 നാണ് എ.ബി.സി ഹൗസിൻ്റെ ഉദ്ഘാടനവും നടത്തുന്നത്.
അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ കടന്നുവരവോടെ കണ്ണൂര്‍ ലോക ശ്രദ്ധയാകര്‍ഷിക്കുമ്പോള്‍ എ.ബി.സി ഗ്രൂപ്പും തങ്ങളുടെ വ്യാപാര ശൃംഗലയുടെ പ്രധാന സമുച്ചയം കണ്ണൂരില്‍ തന്നെ പണിതതും സ്വന്തം നാടിനോടുള്ള സ്നേഹംകൊണ്ടാണ്. നിലവില്‍ എട്ടോളം രാജ്യങ്ങളിലായി വ്യാപാര ശൃംഗലയുള്ള എ.ബി.സി ഗ്രൂപ്പ് 2031 ആകുമ്പോഴേക്കും 50 ല്‍ പരം രാജ്യങ്ങളില്‍ പ്രാതിനിധ്യവും ഒരു ബില്യണ്‍ ഡോളര്‍ വിറ്റുവരവുമുള്ള ആഗോള ബ്രാന്‍ഡായി മാറുകയെന്നതാണ്
ലക്ഷ്യം. തളിപ്പറമ്പില്‍ പണിത എ.ബി.സി ഹൗസില്‍ നിന്നുതന്നെയാകും ഇനിയുള്ള എ.ബി.സി ഗ്രൂപ്പിൻ്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെന്ന് എ.ബി.സി മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു.
