
ദില്ലി: മോദിയുടെ ഭരണം ഇന്ത്യൻ ജനതയെ കുറച്ചങ്ങുമല്ല ബുദ്ധിമുട്ടിച്ചത്. അതിൽ കൂടുതൽ വലഞ്ഞത് യുവാക്കളാണ്. രാജ്യത്ത് തൊഴിലില്ലായിമ വർധിക്കുന്നതോടെ രാജ്യം പിന്നോട്ടാണ് കുതിക്കുന്നത്. മാത്രവുമല്ല സാധാരണക്കാർക്കിടയിൽ കടുത്ത ദാരിദ്രവും ഉണ്ടാകുന്നു. ഇത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് മുന്നിൽ വിത്യസ്ത സമരം നടത്തിയിരിക്കുകയാണ് ചണ്ഡീഗഢിലെ ഒരുപറ്റം യുവാക്കൾ. ബിരുദദാന ചടങ്ങില്‍ ധരിക്കുന്ന വസ്ത്രത്തില്‍ പക്കവട വിറ്റാണ് ഇവർ പ്രതിഷേധം അറിയിച്ചത്.

തൊഴില്‍ വിഷയത്തില്‍ നരേന്ദ്രമോദിയും, ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും യുവാക്കളെ കബളിപ്പിച്ചിരിക്കുകയാണെന്ന് യുവാക്കൾ പറഞ്ഞു. ഇത് പ്രധാനമന്ത്രിക്ക് നേരെയുള്ള പ്രതിഷേധമാണ്. നരേന്ദ്രമോദിയുടെ ചണ്ഡീഗഢിലെ തിരഞ്ഞെടുപ്പ് റാലി ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ വേറിട്ട പ്രതിഷേധ സമരം അരങ്ങേറിയത്. എന്‍ജിയര്‍മാരുണ്ടാക്കിയ പക്കവട വാങ്ങു, ബി.എ, എല്‍.എല്‍.ബി പക്കവടകള്‍ വില്‍പ്പനക്ക്’ എന്നീങ്ങനെ ഉറക്കെ വിളിച്ചു പറഞ്ഞായിരുന്നു പക്കവട വില്‍പ്പന. മോദി പുതിയ ‘പക്കവട സ്കീമി’ ലൂടെ രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്നും യുവാക്കള്‍ പരിഹസിച്ചു.
എന്നാൽ ‘മോദിജിയുടെ പക്കവട’ എന്ന പേരില്‍ തുടങ്ങിയ പ്രതിഷേധ സമരം പൊലീസ് ഇടപെടലിനെ തുടര്‍ന്ന് യുവാക്കൾക്ക് പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നു. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്ത്, പിന്നീട് വിട്ടയച്ചു. 