ലക്‌നൗ: ഉത്തര്‍പ്രദേശിലെ വനിതാശിശുക്ഷേമ മന്ത്രി സ്വാതി സിങ്ങ് ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി. സ്വാതി സിങ് രണ്ട് മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍മാര്‍ക്കൊപ്പം ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്യുന്ന ചിത്രമാണ് പ്രചരിച്ചത്. ഇക്കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി ആദിത്യനാഥ് സ്വാതി സിങ്ങിനോട് വിശദീകരണം ചോദിച്ചതെന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു.

ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെ ഫോട്ടോ പ്രചരിച്ചത് മുതല്‍ പല കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. മദ്യനിരോധനം ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ സ്ത്രീകള്‍ സമരം നടത്തിയതിന് പിന്നാലെയാണ് വനിതാ മന്ത്രിയുടെ ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം.