രാജസ്ഥാന്‍: ബിയര്‍ ബോട്ടിലുകളുമായി എത്തിയ ട്രക്ക് ബൂത്തിലേക്ക് ഇടിച്ചുകയറി. രാജസ്ഥാനിലെ കിഷന്‍ഗഡിലെ ജയ്പൂര്‍ – അജ്മീര്‍ ഹൈവേയില്‍ വെളളിയാഴ്ച മൂന്ന് മണിയോടെയാണ് അപകടം. ബിയര്‍ കുപ്പികള്‍ പൊട്ടി കാറിന് മുകളിലേക്ക് വീണു. അപകടത്തില്‍ ടോള്‍ ബൂത്ത് ഭാഗികമായി തകര്‍ന്നു. ട്രക്ക് ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ടോള്‍ ബൂത്തിലേക്ക് എസ്. യു.വി എത്തിയതിന് പിറകെ പാഞ്ഞെത്തിയ ട്രക്ക് ഇടിച്ച് കയറുകയായിരുന്നു. സംഭവം ടോള്‍ ബൂത്തിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബിയര്‍കുപ്പികള്‍ പൊട്ടി നുരഞ്ഞുപതഞ്ഞ ബിയര്‍ പുറത്തേക്ക് ഒഴുകി.
https://www.youtube.com/watch?v=LJwimwOA778&feature=youtu.be
സമീപത്തു കിടന്നിരുന്ന എസ് യു വിയെ മുക്കുന്ന വിധത്തിലായിരുന്നു ബിയര്‍ ഒഴുകിയത്. ഇത് കണ്ട് കുടിയന്മാര്‍ അമ്പരന്ന് നിന്ന് നോക്കാനേ കഴിഞ്ഞു. ചിലര്‍ പൊട്ടാത്ത ബിയറിനായി പരക്കം പായുന്ന കാഴ്ചയുമുണ്ടായി.