ചെന്നൈ: നടികള്‍ മദ്യപിക്കാറുണ്ടെന്ന വാര്‍ത്ത ഇന്ന് പുതുമയല്ല. പക്ഷെ നടികള്‍തന്നെ അത് തുറന്നുപറയുമ്പോഴാണ് അല്‍ഭുതം തോന്നുന്നത്. ബാലതാരമായെത്തി മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് സനൂഷ. ബേബിസനൂഷ എന്നു മലയാളികള്‍ വിളിച്ചു ശീലിച്ച സനൂഷ നായികയാണ്. ബിഗ് സ്ക്രീനില്‍ എത്തിയപ്പോളാണ് മലയാളികള്‍ മനസിലാക്കിയത് സനൂഷ ഇനി ബേബിയല്ലെന്ന സത്യം. മദ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് അച്ഛനും അമ്മയും ഈ അഭിമുഖം കാണരുതേ എന്ന് പറഞ്ഞുകൊണ്ട് സനുഷ ചില കാര്യങ്ങള്‍ പറഞ്ഞത്. ബിയറാണോ വൈനാണോ ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ വൈന്‍ എന്ന് ഉത്തരം. വോട്കയോ വിസ്കിയോ എന്ന ചോദ്യത്തിന് വോട്ക എന്നും മറുപടി പറഞ്ഞു. ബിയറിന്റെ മണം ഇഷ്ടമല്ല എന്നാണ് സനുഷ പറയുന്നത്. കഴിക്കാതെ എങ്ങിനെ മണം അറിയാം എന്ന ചോദ്യത്തിന് സനുഷയ്ക്ക് ഉത്തരമില്ല… ‘നെക്സ്റ്റ് ക്വസ്റ്റ്യന്‍’ എന്നായിരുന്നു ആ ചോദ്യത്തോടുള്ള പ്രതികരണം. വീട്ടുകാര്‍ അറിയാത്ത വേറെയും ചില കാര്യങ്ങള്‍ സനുഷ വെളിപ്പെടുത്തി. കൂട്ടുകാരുടെ പ്രണയത്തിന് സനുഷ സഹായം ചെയ്തു കൊടുക്കാറുണ്ട്. അനിയനും ചില ടിപ്സുകളൊക്കെ പറഞ്ഞുകൊടുക്കാറുണ്ടെന്നും സനുഷ പറഞ്ഞു.
എന്നാല്‍ തനിക്ക് മറ്റാരോടും പ്രണയം തോന്നിയിട്ടില്ല എന്നാണ് സനുഷ പറയുന്നത്. എനിക്കെന്നോടാണ് ഏറ്റവും ഇഷ്ടം. ജീവിതത്തോടാണ് പ്രണയം എന്ന് സനുഷ ഉത്തരം പറഞ്ഞു. പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടയില്‍ അച്ഛനും അമ്മയും അറിയാത്ത ചില കാര്യങ്ങളെ കുറിച്ച് സനുഷ ഇന്ത്യഗ്ലിഡ്സിന് നല്കിയ അഭിമുഖത്തിലാണ് ചിലകാര്യങ്ങള്‍ പങ്കുവച്ചു. കല്ലുകൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തിലൂടെ 1998ലാണ് സനുഷ സിനിമയിലെത്തുന്നത്. തുടര്‍ന്ന് ദാദാ സാഹിബ്, കരുമാടിക്കുട്ടന്, രാവണപ്രഭു, മേഘമല്‍ഹാര്‍, കണ്മഷി, മീശമാധവന് തുടങ്ങി 20 ല്‍ അധികം ചിത്രങ്ങളില്‍ ബാലതാരമായി എത്തി. നായികയായി സനുഷ അരങ്ങേറ്റം കുറിച്ചത് തമിഴ് സിനിമയിലാണ്. അടുത്തകാലത്ത് സിനിമയ്ക്ക് ചെറിയൊരു ഇടവേള നല്കിയ താരം ഇപ്പോള്‍ ശക്തമായി തിരിച്ചെത്തുകയാണ്. കൊടിവീരനിലൂടെ സനൂഷ വീണ്ടും സിനിമയിലേക്ക് എത്തുകയാണ്. ഷംന കാസിം മൊട്ടയടിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ശശികുമാറാണ് ചിത്രത്തിലെ നായകന്.
