ബിനോയ് കോടിയേരി: വിഷയത്തിൽ കേരള വനിതാ കമ്മീഷനും കയ്യൊഴിഞ്ഞു

  • Post category:news
  • Reading time:1 min read
You are currently viewing ബിനോയ് കോടിയേരി: വിഷയത്തിൽ കേരള വനിതാ കമ്മീഷനും കയ്യൊഴിഞ്ഞു

ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ കയ്യൊഴിഞ്ഞു കേരള വനിതാ കമ്മീഷൻ. വിഷയത്തിൽ ഇടപെടേണ്ടത് തങ്ങളല്ലെന്നും ദേശീയ വനിതാ കമ്മീഷനാണ് ഇക്കാര്യത്തിൽ ഇടപെടേണ്ടതെന്നുമാണ് സംസ്ഥാന വനിതാ കമ്മീഷന്‍റെ നിലപാട്. ബിനോയ്ക്കെതിരായി ശക്തമായ തെളിവുകൾ നിലനിന്നിട്ടും കേസെടുക്കാൻ സംസ്ഥാന വനിതാ കമ്മീഷൻ തയ്യാറാവുന്നില്ല.

യുവതി പരാതി നൽകിയാൽ ആ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും തെറ്റ് ചെയ്തവൻ എന്തായാലും ശിക്ഷ അനുഭവിക്കുമെന്നാണ് തന്‍റെ അഭിപ്രായമെന്നും ഉപ്പു തിന്നവൻ വെള്ളം കുടിക്കണമെന്നും സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം. സി. ജോസഫെെൻ പറഞ്ഞു. പാർട്ടി സെക്രട്ടറിയുടെ മകനായതിനാലാണ് കേസെടുക്കാൻ സംസ്ഥാന വനിതാ കമ്മീഷൻ മടിക്കുന്നതെന്ന ആരോപണം ഇതിനോടകം ഉയർന്നു വന്നു കഴിഞ്ഞു.

പരാതിക്കാരിയുടെ കുട്ടിയുടെ പിതാവിന്‍റെ പേര് ബിനോയ് കോടിയേരി ആണെന്നും യുവതിയുടെ ഭർത്താവിന്‍റെ പേരും ബിനോയ് ആണെന്നുമുൾപ്പടെയുള്ള തെളിവുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ലക്ഷ കണക്കിന് രൂപയാണ് ബിനോയ് കോടിയേരി യുവതിയുടെ അക്കൗണ്ടിൽ നൽകിയത്. തെളിവുകൾ കൂടതൽ ശക്തമായിട്ടും കേസെടുക്കാൻ തയ്യാറാകാത്തതിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹ മാധ്യമങ്ങളിലടക്കം വനിതാ കമ്മീഷന് നേരെ ഉയരുന്നത്.

0Shares