ബിജു മേനോന്‍ ചിത്രം ആനക്കള്ളന്‍; പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing ബിജു മേനോന്‍ ചിത്രം ആനക്കള്ളന്‍; പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

കൊച്ചി: പടയോട്ടത്തിനു ശേഷം ബിജു മേനോന്‍ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രമാണ് ആനക്കള്ളന്‍. വന്‍ വിജയവുമായി ചിത്രം തീയേറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ഹരിനാരായണന്‍, രാജീവ് ആലുങ്കല്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം നല്‍കുന്നത് നാദിര്‍ഷയാണ്. മധു ബാലകൃഷ്ണനും അഫ്‌സലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സപ്തതരംഗ് സിനിമയാണ് ചിത്രം നിര്‍മ്മിച്ചത്. സുരേഷ് ദിവാകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ് കൃഷ്ണയാണ്. സിദ്ധിഖ്, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, അനുശ്രീ, കനിഹ, ഷംന കാസിം എന്നിങ്ങനെ വന്‍ താരനിര തന്നെ ആനകള്ളനില്‍ അണിനിരക്കുന്നുണ്ട്.

0Shares