കൊച്ചി: ബിജുമേനോനെ നായകനാക്കി രഞ്ജി പ്രമോദ് ഒരുക്കുന്ന ചിത്രമാണ് രക്ഷാധികാരി ബൈജു. കോമഡിയ്ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ദീപക്, ഹരീഷ് കണാരന്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നുണ്ട്. നാട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന, ചെറുപ്പക്കാരോടും കുട്ടികളോടുമൊപ്പം പാടത്തും പറമ്പിലും കളിച്ചു നടക്കുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ബിജു മേനോന്റെ ബൈജു എന്ന കഥാപാത്രം.

കുംമ്പളം എന്ന ഗ്രാമത്തെയും അവിടത്തെ ഹൃദയമിടിപ്പായ കുംമ്പളം ബ്രദേഴ്സ് എന്ന ക്ലബിനേയും ബൈജുവിനേയും ചുറ്റിപറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്. സംഭാഷണങ്ങളുള്ള നൂറിലധികം കഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ട് എന്നതാണ് രക്ഷാധികാരി ബൈജുവിന്റെ ഒരു പ്രത്യേകത. ഡാര്‍വിന്റെ പരിണാമത്തിലൂടെ അരങ്ങേറ്റം കുറിച്ച മോഡല്‍ കൂടിയായ ഹന്നാ റെജി കോശിയാണ് നായിക.