കൊച്ചി: ഏഷ്യാനെറ്റ് സംരക്ഷണം ചെയ്യുന്ന ബിഗ് ബോസില്‍ നിന്ന് പുറത്തേക്ക് പോവാനുള്ള ശ്രമത്തിലാണ് അരിസ്റ്റോ സുരേഷ്. പരിപാടിയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്നും എത്രയും പെട്ടെന്ന് തന്നെ പുറത്താക്കണമെന്നുമാണ് അരിസ്റ്റോ സുരേഷ് ആവശ്യപ്പെട്ടിരിക്കുന്നത്. പരിപാടിയുടെ ആദ്യ ആഴ്ച മുതല്‍ ശാരീരികമായ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. കാലിലെ വ്രണമായിരുന്നു തുടക്കത്തില്‍ പ്രശ്നമായിരുന്നത്. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച സുരേഷിനെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ ബിഗ് ബോസ് വീട്ടില്‍ എത്തിയിരുന്നു. ഇനി പരിപാടിയില്‍ തുടരാന്‍ താല്‍പര്യമില്ലാത്തത് പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. പുറത്തേക്ക് പോവുന്നതുമായി ബന്ധപ്പെട്ട് പേളിയും സുരേഷും തമ്മില്‍ ചര്‍ച്ച നടന്നിരുന്നു.
താന്‍ പോയാല്‍ ഇവിടെ നന്നാകുമെന്ന് പേളി പറയുമ്പോള്‍, ഞാന്‍ ഇവിടെ കഷ്ടപ്പെട്ട് നില്‍ക്കുന്നതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അഭിനേതാവാണ് അരിസ്റ്റോ സുരേഷ്. തിരുവനന്തപുരം വലിയമല കണ്ണേറ്റുമുക്ക് സ്വദേശിയാണ്.
ബിഗ് ബോസില്‍ നിന്ന് പുറത്തു പോവാനൊരുങ്ങി അരിസ്റ്റോ സുരേഷ്