
ഫ് ളോറിഡ: ‘ബിഗ് കണ്ട്രി’ എന്ന പേരില്‍ ആരാധകര്‍ വിളിക്കുന്ന പ്രമുഖ ബോഡി ബില്‍ഡര്‍ ഡാളസ് മക്കാര്‍വ (26)റെ മരിച്ച നിലയില്‍ കണ്ടെത്തി.വസതിയിലെത്തിയ കൂട്ടുകാരിയും ഗുസ്തിക്കാരിയുമായ ഡാന്‍ ബ്രൂക്കാണ് മക്കാര്‍വര്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് ആദ്യമായി കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണം നടന്ന ദിവസം രാവിലെ ജിമ്മില്‍ പ്രാക്ടീസ് ചെയ്യുന്ന വീഡിയോ മക്കാര്‍വര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

അടുക്കളയില്‍ മുഖം താഴെയായി ചലനമറ്റ നിലയിലാണ് മക്കാര്‍വര്‍ കിടന്നിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഭക്ഷണം തൊണ്ടയില്‍ കുരുങ്ങിയതാകാം മരണകാരണമെന്ന് മക്കാര്‍വറിന്റെ മുറിയില്‍ ഒപ്പമുള്ളയാള്‍ പറഞ്ഞു. തിങ്കളാഴ്ച ഫോണില്‍ വിളിച്ച് ഡിന്നര്‍ തയാറാക്കുകയാണെന്ന് മക്കാര്‍വര്‍ പറഞ്ഞിരുന്നതായി ഡാന്‍ ബ്രൂക്ക് അറിയിച്ചു. അവസാനമായി മക്കാര്‍വര്‍ തന്നോട് ‘ഗുഡ് ബൈ’ പറഞ്ഞുവെന്നും ഡാന്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് ബൊക്കറാട്ടന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
