ശ്രീനഗര്‍: അതിര്‍ത്തിയിലെ ജവാന്‍മാര്‍ അനുഭവിക്കുന്ന കഷ്ടപാടുകളെക്കുറിച്ചും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അഴിമതിയെക്കുറിച്ചും പുറം ലോകത്തെ അറിയിച്ച ജവാനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന പരാതിയുമായി ജവാന്റെ ഭാര്യ രംഗത്ത്. തിങ്കഴാഴ്ച്ച മുതല്‍ എന്റെ ഭര്‍ത്താവിനെ കാണാനില്ലെന്നും അദ്ദേഹം പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാണെന്നും ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവിന്റെ ഭാര്യ പറഞ്ഞു.

ഭര്‍ത്താവ് എവിടെയാണെന്നോ അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും തിങ്കഴാഴ്ച്ച മുതല്‍ കുടുംബവുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും യാദവിന്റെ ഭാര്യ അറിയിച്ചു. തങ്ങള്‍ക്കു ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ചും തങ്ങളുടെ അവസ്ഥയെക്കുറിച്ചും വീഡിയോ ദൃശ്യങ്ങള്‍ സഹിതം ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്ത് വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുകയാണ് തേജ് ബഹദൂര്‍ യാദവ് എന്ന ബി.എസ്.എഫ് ജവാന്‍. തങ്ങള്‍ക്കു ലഭിക്കേണ്ട ഭക്ഷണത്തില്‍ വന്‍ അഴിമതിയാണ് ഉന്നതോദ്യോഗസ്ഥര്‍ നടത്തുന്നതെന്ന് യാദവ് അറിയിച്ചിരുന്നു. എന്നാല്‍ ഈ ജവാന്‍ കടുത്ത മദ്യപാനിയും കോര്‍ട്ട് മാര്‍ഷ്യലിനു വിധേയയായ അച്ചടക്കമില്ലാത്തവനും ആണെന്ന് ബിഎസ്എഫ് അധികൃതര്‍ ആരോപിച്ചു. ഇതിനു ശേഷമാണ് യാദവിനെ കാണാനില്ലെന്ന പരാതിയുമായി ഇയാളുടെ ഭാര്യയെത്തിയത്. 