കര്‍ണാടക: ബാഹുബലിയുടെ രണ്ടാം ഭാഗം കര്‍ണാടകയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കന്നഡ അനുകൂല സംഘടനകള്‍ പ്രതിഷേധത്തില്‍. സിനിമയില്‍ കട്ടപ്പയെ അവതരിപ്പിച്ച സത്യരാജിന്റെ തമിഴ്‌നാട് അനുല നിലപാടാണ് ബാഹുബലിക്കെതിരായി കര്‍ണ്ണാടകയില്‍ പ്രധിഷേധമുയര്‍ന്നത്. കാവേരി ജലതര്‍ക്കത്തില്‍ തമിഴ്‌നാടിന് അനുകൂല നിലപാട് സത്യരാജ് എടുത്തതാണ് പ്രതിഷേധത്തിന് കാരണം.

ചിത്രത്തിന്റെ ടീസര്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ കന്നഡ രക്ഷണ വേദികെ പ്രവര്‍ത്തകരാണ് ആദ്യം രംഗത്ത് വന്നത്. ബെല്ലാരിയിലെ തിയറ്ററില്‍ പോലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് കര്‍ണ്ണാടകയില്‍ ടീസര്‍ പ്രദര്‍ശിപ്പിക്കുന്നതു നിര്‍ത്തിവെച്ചിരുന്നു.