ചെന്നൈ: തെന്നിന്ത്യയില്‍ ഏറ്റവുമധികം പേര്‍ കണ്ട ഗാനമെന്ന റെക്കോര്‍ഡ് ഇനി സായ് പല്ലവിക്ക് സ്വന്തം. 2017 സെപ്തംബര്‍ 23 ന് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ‘വച്ചിണ്ടേ വച്ചിണ്ടേ’ എന്ന ഗാനം ഇതിനോടകം 15 കോടി ആളുകളാണ് കണ്ടത്. തെലുങ്ക് ചിത്രം ഫിദയിലേതാണ് ഈഗാനം. പന്ത്രണ്ട് കോടി കാഴ്ചക്കാരുമായി ബാഹുബലിയുടെ ടൈറ്റില്‍ ട്രാക്കാണ് രണ്ടാംസ്ഥാനത്തുള്ളത്. നാല് ലക്ഷം ലൈക്കും ഗാനത്തിനുണ്ട്.
പന്ത്രണ്ട് കോടി കാഴ്ചക്കാരുമായി ബാഹുബലിയുടെ ടൈറ്റില്‍ ട്രാക്കാണ് രണ്ടാംസ്ഥാനത്തുള്ളത്. സായ് പല്ലവിയുടെ നൃത്തമാണ് പാട്ടിലെ പ്രധാന ആകര്‍ഷണം. വരുണ്‍ തേജയാണ് ചിത്രത്തിലെ നായകന്‍. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശേഖര്‍ കമുലയാണ്. മധുപ്രിയയും രാംകിയും ചേര്‍ന്ന് ആലപിച്ച ഗാനത്തിന്റെ വരികള്‍ എഴുതിയത് സുദല അശോക് തേജയാണ്.