ബാഹുബലിയും ദേവസേനയും ഒന്നിക്കുന്നു; പ്രഭാസ് – അനുഷ്‌ക വിവാഹ നിശ്ചയം ഡിസംബറില്‍

  • Post category:news
  • Reading time:1 min read
You are currently viewing ബാഹുബലിയും ദേവസേനയും ഒന്നിക്കുന്നു; പ്രഭാസ് – അനുഷ്‌ക വിവാഹ നിശ്ചയം ഡിസംബറില്‍

ബാഹുബലി എന്ന ഒറ്റചിത്രത്തിലൂടെ രാജ്യത്തും വിദേശത്തും ഹിറ്റായ സിനിമാ ജോഡികള്‍ ആണ് പ്രഭാസും അനുഷ്കയും. ഇപ്പോള്‍, പ്രഭാസ് അനുഷ്‌ക വിവാഹ നിശ്ചയം ഡിസംബറില്‍ ഉണ്ടാകുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് വരുന്നത്. 9 വര്‍ഷമായി ഞങ്ങള്‍ക്ക് പരസ്പരം അറിയാം. അനുഷ്‌ക കുടുംബ സുഹൃത്താണ്. എന്നാല്‍ അതില്‍ കവിഞ്ഞൊന്നും ഇല്ലെന്നായിരുന്നു വിവാഹ നിശ്ചയ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയുള്ള പ്രഭാസിന്റെ പ്രതികരണം.

ബാഹുബലിയുടെ രണ്ടാം ഭാഗം റിലീസായതിന് ശേഷമായിരുന്നു അനുഷ്‌കയും പ്രഭാസും തമ്മിലുള്ള ബന്ധം വാര്‍ത്തകളില്‍ നിറഞ്ഞു തുടങ്ങിയത്. എന്നാല്‍ തങ്ങളെ കൂട്ടിയിണക്കി പ്രചരിക്കുന്ന അഭ്യൂഹങ്ങളെയെല്ലാം ഇരുവരും തള്ളിയിരുന്നു. 2009ല്‍ ബില്ലയില്‍ ഒരുമിച്ചെത്തിയതിന് പിന്നാലെയായിരുന്നു അനുഷ്‌ക പ്രഭാസ് ജോഡിയെ കൂട്ടിയിണക്കി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നത്. സ്വകാര്യ ജീവിതം ചര്‍ച്ച ചെയ്യപ്പെടുന്നതിലുള്ള എതിര്‍പ്പും ഡി.എന്‍.എയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രഭാസ് പറയുന്നു. സ്വകാര്യ ജീവിതം വെളിപ്പെടുത്താന്‍ എനിക്ക് താത്പര്യമില്ല.

0Shares