ബാലഭാസ്‌കറിന്‍റെ മരണം അന്വേഷണം തുടരുന്നു: ഡ്രൈവര്‍ അര്‍ജുനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യ ചുമത്തും

  • Post category:news
  • Reading time:1 min read
You are currently viewing ബാലഭാസ്‌കറിന്‍റെ മരണം അന്വേഷണം തുടരുന്നു: ഡ്രൈവര്‍ അര്‍ജുനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യ ചുമത്തും

അപകടസമയത്ത് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ കാറോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെ. അര്‍ജുനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യ ചുമത്തും. ഫൊറന്‍സിക് പരിശോധന ഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചുവെന്നാണ് വിവരം.അപകടസമയത്ത് കാര്‍ 120കിലോമീറ്റര്‍ വോഗതയിലാകാമെന്ന് പരിശോധനഫലം.

നിലവില്‍ അപകടസമയത്ത് ദുരൂഹത നിഴലിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച്. അര്‍ജുന്‍ വാഹനമോടിച്ചത് കണ്ടവരുടെ രഹസ്യമൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. അപകടത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബാലുവിന്‍റെ പിതാവ് സി.കെ ഉണ്ണി പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് അന്വേഷണസംഘം വിശദമായ പരിശോധനയും അന്വേഷണവും നടത്തി.

സെപ്തംബര്‍ 24ന് തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നവഴിയാണ് അപകടം നടക്കുന്നത്. അപകടസമയത്ത് അര്‍ജുന്‍ ആണ് വാഹനം ഓടിച്ചിരുന്നതെന്ന് ബാലുവിന്‍റെ ഭാര്യ പറഞ്ഞിരുന്നു.

0Shares