ബാലഭാസ്‌കര്‍ തന്നെയാണ് വാഹനമോടിച്ചതെന്ന് സാക്ഷി മൊഴി; ഭാര്യ ലക്ഷ്മിയെ വീണ്ടും ചോദ്യം ചെയ്യും

  • Post category:news
  • Reading time:1 min read
You are currently viewing ബാലഭാസ്‌കര്‍ തന്നെയാണ് വാഹനമോടിച്ചതെന്ന് സാക്ഷി മൊഴി; ഭാര്യ ലക്ഷ്മിയെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: അപകട സമയത്ത് ബാലഭാസ്‌കര്‍ തന്നെയാണ് വാഹനമോടിച്ചതെന്ന് സാക്ഷി മൊഴി. അഞ്ചുപേരെ പോലിസ് ചേദ്യം ചെയ്തതില്‍ ലഭിച്ച വിവരം അതാണ്. രക്ഷാപ്രവര്‍ത്തകരും സമീപവാസികളുമാണ് ഇങ്ങനെ മൊഴി നല്‍കിയത്. എന്നാല്‍ ഡ്രൈവറായിരുന്ന വാഹനത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശിയുടെ മൊഴി നിര്‍ണായകമാണ്. പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ സംഘം അപകടസ്ഥലം സന്ദര്‍ശിച്ചു. ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജ്ജുന്റെ പശ്ചാത്തലവും പരിശോധിക്കും. രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ മൊഴിയും എടുക്കും. ഭാര്യ ലക്ഷ്മിയും ഡ്രൈവറും വിരുദ്ധ മൊഴി നല്‍കിയതാണ് സംശയത്തിനിടയാക്കിയത്.

ഓരോരുത്തരും ഇരുന്നത് എവിടെയാണ് എന്ന് വിദഗ്ധ പരിശോധനയില്‍ തെളിയും. കേസില്‍ ത്വരതഗതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഡിജിപിയുടെ നിര്‍ദേശ പ്രകാരം അന്വേഷണം വേഗത്തിലാക്കിയിട്ടുണ്ട്. അപകടം നടന്ന സ്ഥലത്തോട് ചേര്‍ന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ നിര്‍ണായകമാകും. രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയവരുടെ മൊഴിയും പ്രധാനമാണ്. അപകടവേളയില്‍ കാറിലുള്ളവര്‍ ഇരുന്നത് എവിടെ എന്നറിയാന്‍ ഇതുരണ്ടും സഹായിക്കും. മൊഴിയെടുക്കലുകള്‍ പൂര്‍ത്തിയായാല്‍ സംഭവത്തിന്റെ വ്യക്തമായ ചിത്രം പൊലീസിന് ലഭിക്കുമെന്നാണ് കരുതുന്നത്.

0Shares