ബാലപീഡനത്തെ അനുകൂലിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്; മുഹമ്മദ് ഫര്‍ഹാദിനെതിരെ കേസെടുത്തു.

  • Post category:news
  • Reading time:1 min read
You are currently viewing ബാലപീഡനത്തെ അനുകൂലിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്; മുഹമ്മദ് ഫര്‍ഹാദിനെതിരെ കേസെടുത്തു.

കൊച്ചി: ഫെയ്‌സ്ബുക്കില്‍ കുട്ടികളോടുള്ള ലൈംഗികാസക്തി പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പോസ്റ്റിട്ട യുവാവിനെതിരെ കേസെടുക്കും. കഴിഞ്ഞയാഴ്ച മുഹമ്മദ് ഫര്‍ഹാദ് എന്ന ആളുടെ ഫെയ്‌സ്ബുക്ക് പേജില്‍ കുട്ടികളോടുള്ള ലൈംഗികാസക്തി പ്രോത്സാഹിപ്പിക്കുന്ന വിവാദ പരാമര്‍ശം വന്നിരുന്നു. ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധവും ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് നിരവധി പരാതികളും ലഭിച്ചിരുന്നു. ഡി.വൈ.എസ്.പിക്കു ഹൈടെക് സെല്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഫര്‍ഹാദിനെതിരെ കേസെടുക്കാന്‍ തീരുമാനമായത്. ഫര്‍ഹാദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

ഇയാള്‍ മഞ്ച് വാങ്ങിക്കൊടുത്തു കൊണ്ടിരിക്കുന്ന ആ പെണ്‍കുട്ടിയെ രക്ഷിക്കണമെന്നും ഫര്‍ഹാദിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ചലച്ചിത്ര സംവിധായകന്‍ എം.എ നിഷാദ്, മാധ്യമ പ്രവര്‍ത്തകന്‍ സുജിത് ചന്ദ്രന്‍, തിരുവനന്തപുരം കൗണ്‍സിലര്‍ ബിനു എന്നിവര്‍ പരാതി നല്‍കിയിരുന്നു. സംഭവം വിവാദമായപ്പോള്‍ ഫര്‍ഹാദ് കമന്റ് പിന്‍വലിക്കുകയും തന്റെ ഫേസ്ബുക്ക് ഐ.ഡി ഡി-ആക്ടിവേറ്റ് ചെയ്യുകയും ചെയ്തു.

0Shares