ബാറില്‍ മദ്യം വിളമ്പാന്‍ സ്ത്രീകള്‍; വനിതാ വെയ്ട്രസുമാരുമായി തൊടുപുഴയിൽ ഒരു ബാർ

  • Post category:news
  • Reading time:1 min read
You are currently viewing ബാറില്‍ മദ്യം വിളമ്പാന്‍ സ്ത്രീകള്‍; വനിതാ വെയ്ട്രസുമാരുമായി തൊടുപുഴയിൽ ഒരു ബാർ

തൊടുപുഴ: പുരുഷന്മാരുടെ കുത്തകയായ ബാർ വെയിറ്റർ തൊഴിൽ മേഖലയിൽ ശക്തമായ സാന്നിധ്യവുമായി വനിതകളും. തൊടുപുഴയിലെ ഹോട്ടല്‍ ജൊവാന്‍സ് റീജന്‍സിയിൽ ഇരുപതു വെയ്റ്റര്‍മാരാണ് ഉള്ളത്. ഇതിൽ രണ്ടുപേർ സ്ത്രീകളാണ്. കൂത്താട്ടുകുളം സ്വദേശിനി രാജി, ഒഡിഷ സ്വദേശിനിയായ ജോസി എന്നിവരാണ് ഇവിടെ ജോലി ചെയ്യുന്ന സ്ത്രീകൾ. കസ്റ്റമേഴ്‌സില്‍നിന്നു യാതൊരുവിധ പ്രശ്‌നങ്ങളും ജോലിയില്‍ നേരിടുന്നില്ലെന്ന് രാജി പറയുന്നു. ഒരുവിധത്തിലുള്ള ആശങ്കയ്ക്കും ഈ ജോലിയില്‍ സ്ഥാനമില്ല. കൂടുതല്‍ പേര്‍ ഈ രംഗത്തേക്കു വരണമെന്നാണ് രാജി അഭിപ്രായപ്പെടുന്നത്. ചിലരുടെ തുറിച്ചുനോട്ടം മാത്രമാണ് ആകെയൊരു പ്രശ്‌നമായി തോന്നിയിട്ടുള്ളതെന്നാണ് ജോസി പറയുന്നത്.

ജീവനക്കാര്‍ക്ക് പൂര്‍ണമായ സുരക്ഷ ഉറപ്പു വരുത്താന്‍ തങ്ങള്‍ക്കു കഴിയുന്നുണ്ട്. തൃപ്തിയോടെയാണ് അവര്‍ ജോലി ചെയ്യുന്നത്, ഏതെങ്കിലും മേഖലയില്‍ സ്ത്രീകള്‍ക്ക് വിലക്കു കല്‍പ്പിക്കേണ്ടതില്ലെന്നും ജൊവാന്‍സ് എം. ഡി ജില്‍മന്‍ ജോര്‍ജ് പറയുന്നു. ജോലിക്കാരുടെ എണ്ണം കൂട്ടുമ്പോള്‍ കൂടുതല്‍ വനിതകളെ നിയമിക്കാന്‍ ഉ്‌ദ്ദേശിക്കുന്നുണ്ടെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.

0Shares