യു.കെ:ബാര്‍ബികളോടുള്ള പ്രേമം മൂത്ത് സ്വന്തം ശരീരം ബാര്‍ബിയുടേത് പോലെ ആക്കി തീര്‍ത്തിരിക്കുകയാണ് 46 കാരിയായ റേച്ചല്‍ ഇവാന്‍സ്. ഏകദേശം 20,000 പൗണ്ട് ചിലവാക്കിയാണ് ഇവര്‍ ബാര്‍ബി ഡോളിന്റെ രൂപ സാദൃശ്യം സ്വന്തമാക്കിയത്. കഴിഞ്ഞ പതിനൊന്നു വര്‍ഷക്കാലത്തിനുള്ളില്‍ റേച്ചല്‍ പല തവണ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായിട്ടുണ്ട്. മുഖത്തും ശരീരത്തും എന്തിനേറെ പറയുന്നു, ബാര്‍ബികളുടേത് പോലെ സ്ഥായിഭാവമായ ചിരി വരെ ഫിറ്റ് ചെയ്തിരിക്കുകയാണ് റേച്ചല്‍. 
താന്‍ ജീവിക്കുന്നതും ചിന്തിക്കുന്നതും ഒക്കെ ഒരു ബാര്‍ബിയെ പോലെ ആണെന്നാണ് റേച്ചല്‍ ഇവാന്‍സ് പറയുന്നത്. ബാര്‍ബി ലുക്ക് പിടിച്ച് നിര്‍ത്താന്‍ എന്നും ജിമ്മില്‍ വരെ പോകുന്നുണ്ട് റേച്ചല്‍ ഇവാന്‍സ്. തന്റെ ബാര്‍ബി പ്രേമം കൊണ്ടാണ് തനിക്ക് ഒരു ജീവിത പങ്കാളിയെ കിട്ടാത്തത് എന്നാണ് ഒരു കുട്ടിയുടെ അമ്മ കൂടിയായ ഇവര്‍ പറയുന്നത്.