ബാബ്‌റി മസ്‌ജിദ്‌ വർഗീയ കലാപത്തില്‍ നിന്നും കേരളത്തെ രക്ഷിച്ചത് മമ്മൂട്ടിയും മോഹന്‍ലാലും: ഡി. ജി. പി ലോക് നാഥ്‌ ബെഹ്‌റ

  • Post category:news
  • Reading time:1 min read
You are currently viewing ബാബ്‌റി മസ്‌ജിദ്‌ വർഗീയ കലാപത്തില്‍ നിന്നും കേരളത്തെ രക്ഷിച്ചത് മമ്മൂട്ടിയും മോഹന്‍ലാലും: ഡി. ജി. പി ലോക് നാഥ്‌ ബെഹ്‌റ

തിരുവനന്തപുരം: രാജ്യം മുഴുവൻ കത്തിപ്പടർന്ന ബാബറി മസ്‌ജിദ്‌ വർഗീയ കലാപത്തിൽനിന്നും കേരളത്തെ രക്ഷിച്ചത് സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ആണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ്‌ ബെഹ്‌റ. ജനങ്ങളെ വീടിനുള്ളില്‍ പിടിച്ചിരുത്താന്‍ പോലീസ് നടത്തിയത് നിസാരമെന്ന് തോന്നിക്കുന്ന ഒരു ചെറിയ തന്ത്രമായിരുന്നു. 1992ല്‍ ബാബ്‌റി മസ്ജിദ് പ്രശ്‌നമുണ്ടായപ്പോള്‍ കേരളത്തിലും അതിന്റെ ഭാഗമായി വര്‍ഗ്ഗീയ കലാപമുണ്ടാകുമെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിരുന്നു. ആ സമയത്തിൽ കേരളത്തിൽ കത്തിനിൽക്കുന്ന താരങ്ങളായിരുന്നു മമ്മൂട്ടിയും മോഹൻലാലും. സംസ്ഥാനത്തെ കേ ബിള്‍ ഓപ്പറേറ്റര്‍മാരെയെല്ലാം വിളിച്ച് ചാനലുകളില്‍ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും ഹിറ്റ് സിനിമകള്‍ ടെലികാസ്റ്റ് ചെയ്യാന്‍ പറയുകയായിരുന്നു പോലീസ്. ബെഹ്‌റ പറയുന്നു.

ജനങ്ങളെ വീടിനുള്ളില്‍ പിടിച്ചിരുത്താന്‍ പോലീസിന്റെ ആ നീക്കത്തിനു കഴിഞ്ഞുവെന്നും ബഹ്‌റ പറയുന്നു. വനിത ദ്വൈവാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബെഹ്‌റ ഇത് വെളിപ്പെടുത്തിയത്. 1992 ഡിസംബർ 6ന് 460 വർഷത്തിലേറെ പഴക്കമുള്ള ബാബ്റി മസ്ജിദ് തകർത്തത് ഇന്ത്യയുടെ മതേതര മൂല്യങ്ങൾക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു. അയോധ്യ രാമന്‍റെ ജന്മസ്ഥലമാണെന്നാരോപിച്ച് ഒരു സംഘം ഹിന്ദു വർഗീയവാദികളാണ് മസ്ജിദ് തകർത്തത്.

0Shares