ബാങ്ക് ലോണ്‍ അനുവദിക്കണമെങ്കില്‍ തനിക്ക് വഴങ്ങിതരണമെന്ന് മാനേജര്‍; വീട്ടിലേക്ക് വിളിച്ചുവരുത്തിയ യുവതി മാനേജറോട് ചെയ്തത്(വീഡിയോ)

  • Post category:news
  • Reading time:1 min read
You are currently viewing ബാങ്ക് ലോണ്‍ അനുവദിക്കണമെങ്കില്‍ തനിക്ക് വഴങ്ങിതരണമെന്ന് മാനേജര്‍; വീട്ടിലേക്ക് വിളിച്ചുവരുത്തിയ യുവതി മാനേജറോട് ചെയ്തത്(വീഡിയോ)

കര്‍ണാടക: ലോണ്‍ അനുവദിക്കണമെങ്കില്‍ തന്റെ ലൈംഗിക താല്പര്യങ്ങള്‍ക്ക് വഴങ്ങണമെന്നാവശ്യപ്പെട്ട ബാങ്ക് മാനേജരെ യുവതി പ്രതിരോധിച്ചത് മര്‍ദ്ദനമുറയിലൂടെ. ഈ മര്‍ദ്ദനദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മര്‍ദ്ദനം നേരിടുന്നതിനിടെ ഒരു വാക്കുകൊണ്ട് പോലും തടുക്കാന്‍ മാനേജര്‍ ശ്രമിക്കുന്നുമില്ല. പിന്നീട് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

 

ഡി.എച്ച്.എഫ്.എല്‍ ബാങ്കില്‍ ലോണിന് സമീപിച്ച യുവതിയോടാണ് മാനേജര്‍ തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ടത്. വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ഇയാള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. തനിക്കൊപ്പം കിടക്ക പങ്കിട്ടാലേ ലോണ്‍ അനുവദിക്കാനാവൂ എന്ന് മാനേജര്‍ നിലപാട് എടുത്തതോടെ യുവതി ഇയാളെ തല്ലുകയായിരുന്നു. വീട്ടില്‍ നിന്ന് തല്ലി പുറത്തിറക്കിയ മാനേജരെ തുടര്‍ന്നും യുവതി വടി ഉപയോഗിച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

0Shares