ഇരിട്ടി(കണ്ണൂര്‍): ബാങ്ക് ജീവനക്കാരെയും ഇടപാടുകാരെയും തേനീച്ചക്കൂട്ടം ബന്ദിയാക്കി. ഇരിട്ടി കാക്കയങ്ങാടാണ് സംഭവം. പേരാവൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ശാഖയുടെ ഷട്ടറിന് മുകളിലാണ് പായ് തേനീച്ച കൂട് കൂട്ടിയിരുന്നത്. ഇന്നലെ രാവിലെ ബാങ്ക് തുറക്കുമ്പോള്‍ തന്നെ തേനീച്ചകള്‍ ഷട്ടറിനു മുകളില്‍ ഉണ്ടായിരുന്നെങ്കിലും ജീവനക്കാര്‍ അത് ഗൗരവത്തിലെടുത്തില്ല. തേനീച്ചകള്‍ ബാങ്കിനുള്ളില്‍ കയറേണ്ടെന്നു കരുതി ഒരു ജീവനക്കാരന്‍ ഷട്ടര്‍ താഴ്ത്തി താഴെക്കിറങ്ങി.എന്നാല്‍ തിരിച്ചെത്തിയപ്പോഴെക്കും ഷട്ടറിനു മുകളില്‍ ഭീമന്‍ തേനീച്ചക്കൂട് പ്രത്യക്ഷപ്പെടുകയായിരുന്നു. ഷട്ടര്‍ ഉയര്‍ത്താനാകാതെ ജീവനക്കാരും ഇടപാടുകാരും ഉള്‍പ്പെടെയുള്ള അഞ്ചുപേരാണ് ബാങ്കിനുള്ളില്‍ കുടുങ്ങിയത്.
സംഭവറി ഞ്ഞ് നിരവധി ആളുകള്‍ സ്ഥലത്തെത്തി. അപകടം ഉണ്ടാകുമെന്ന ഭയത്തെ തുടര്‍ന്ന് നാട്ടുകാര്‍ മുഴക്കുന്ന് പോലീസിനെയും വിളിച്ചുവരുത്തി. മണിക്കൂറുകള്‍ക്കൊടുവില്‍ നാട്ടുകാരനായ ഒരാളുടെ അഭിപ്രായ പ്രകാരം ഷട്ടറിന് താഴെ പുകയിട്ടു. തേനീച്ച ഒഴിഞ്ഞ് പോയെന്നു കേട്ടതോടെയാണ് ജീവനക്കാര്‍ക്ക് ശ്വാസം നേരെ ലഭിച്ചത്. പിന്നീട് ഷട്ടര്‍ തുറന്ന് ജീവനക്കാരും ഇടപാടുകാരും പുറത്ത് ഇറങ്ങിയത്.
ബാങ്ക് ജീവനക്കാരെയും ഇടപാടുകാരെയും മണിക്കൂറോളം അവര്‍ ബന്ദിയാക്കി; കാക്കയങ്ങാട് നടന്ന സംഭവം ഇങ്ങനെയാണ്