ബാങ്ക് ജീവനക്കാരുടെ അനാസ്ഥ; ഒരേ പേരുള്ള രണ്ട് പേര്‍ക്ക് ഒരേ പാസ്ബുക്ക് നമ്പര്‍.

  • Post category:news
  • Reading time:1 min read
You are currently viewing ബാങ്ക് ജീവനക്കാരുടെ അനാസ്ഥ; ഒരേ പേരുള്ള രണ്ട് പേര്‍ക്ക് ഒരേ പാസ്ബുക്ക് നമ്പര്‍.


മൂന്നാര്‍: ബാങ്ക് ജീവനക്കാരുടെ അശ്രദ്ധയെ തുടര്‍ന്ന് എസ്റ്റേറ്റ് തൊഴിലാളിയുടെ അക്കൗണ്ടില്‍ നിന്നു വന്‍തുക നഷ്ടപ്പെട്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്നാര്‍ ശാഖയിലാണു സംഭവം. വുഡ്ബ്രിയാര്‍ ഗ്രൂപ്പ് തലയാര്‍ എസ്റ്റേറ്റ് തോട്ടം തൊഴിലാളിയായിരുന്ന ഗുരുവമ്മയുടെ പണമാണു നഷ്ടപ്പെട്ടത്. ഒരേ പേരുള്ള രണ്ടു പേര്‍ക്ക് ഒരേ നമ്പറിലുള്ള പാസ്ബുക്ക് അനുവദിച്ചതാണ് പ്രശ്നങ്ങള്‍ക്കു കാരണമായത്. ബാങ്കില്‍നിന്ന് സേവിംഗ് ബാങ്ക് നിക്ഷേപത്തിനായി 10439383842 എന്ന നമ്പരാണ് ഗുരുവമ്മയ്ക്ക് അനുവദിച്ചത്. എന്നാല്‍ ഇതേ നമ്പരില്‍ മറ്റൊരു ഗുരുവമ്മയ്ക്ക് മുമ്പ് അക്കൗണ്ട് നല്‍കിയിരുന്നു. പണം നഷ്ടപ്പെട്ട ഗുരുവമ്മ തലയാര്‍ കമ്പനിയില്‍നിന്നു വിരമിച്ചിരുന്നു. പ്രൊവിഡന്റ് ഫണ്ടായി കഴിഞ്ഞ നവംബര്‍ 27 ന് അക്കൗണ്ടിലേക്ക് 18,9597 രൂപ വന്നിരുന്നു. അക്ഷരാഭ്യാസമില്ലാത്തതിനാലും ആധുനിക ബാങ്കിംഗ് രീതികള്‍ ഉപയോഗിക്കുന്നതിലെ അജ്ഞത മൂലവും എ.ടി.എം. കാര്‍ഡ് ഉപയോഗിക്കാതെ ബാങ്കില്‍ തിരികെ ഏല്‍പ്പിച്ചിരുന്നു. 27 നു ശേഷം എ.ടി.എം. വഴി നിരവധി തവണ പണം പിന്‍വലിച്ചിരുന്നത് അവര്‍ അറിഞ്ഞില്ല. കഴിഞ്ഞ ദിവസം പണം പിന്‍വലിക്കുന്നതിനായി .


ബാങ്കില്‍ എത്തിയതോടെയാണ് അക്കൗണ്ടില്‍നിന്നു വലിയ തുക നഷ്ടപ്പെട്ടതറിയുന്നത്. തവണകളായി 1,32,000 രൂപയാണ് ഇതേ അക്കൗണ്ട് നമ്പരിലുള്ള വ്യക്തി പിന്‍വലിച്ചത്.  ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ പണം പിന്‍വലിച്ചതിന്റെ രേഖകള്‍ കാണിക്കുകയും ചെയ്തു. എന്നാല്‍ പണം പിന്‍വലിക്കാതെ പണം നഷ്ടപ്പെടുകയായിരുന്നു എന്ന് ബാങ്ക് അധികൃതരോടു പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധനകള്‍ നടത്തിയപ്പോഴാണ് അബദ്ധം മനസിലായത്. ഒരു ദിവസം നാലു തവണയാണ് എ.ടി.എമ്മിലൂടെ ഇത്തരത്തില്‍ പണം പിന്‍വലിച്ചിരിക്കുന്നത്. കൊട്ടാരക്കര, തമിഴ്നാട്ടിലെ ശങ്കരന്‍കോവില്‍ എന്നിവിടങ്ങളിടെ എ.ടി.എം ശാഖകളില്‍ നിന്നായിരുന്നു പണം പിന്‍വലിച്ചത്. ഒരു ദിവസം നാലു എ.ടി.എമ്മുകളിലൂടെ 40,000 രൂപയാണു പിന്‍വലിച്ചത്.

0Shares