ന്യൂഡല്‍ഹി: ഇനിമുതല്‍ ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര റവന്യു മന്ത്രാലയം. 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

നിലവിലെ ബാങ്ക് അക്കൗണ്ടുകള്‍ ഡിസംബര്‍ 31 ന് മുമ്പ് ആധാറുമായി ലിങ്ക് ചെയ്തിരിക്കണം. ഡിസംബര്‍ 31 ന് ശേഷം ലിങ്ക് ചെയ്യാത്ത അക്കൗണ്ടുകളില്‍ ഇടപാടുകള്‍ നടത്താന്‍ കഴിയില്ല.