ബാഗ് എടുക്കാന്‍ ക്ലാസിലേക്ക് പോയ യു.കെ.ജി വിദ്യാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ബാഗ് എടുക്കാന്‍ ക്ലാസിലേക്ക് പോയ യു.കെ.ജി വിദ്യാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ചു

തിരുവനന്തപുരം: തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥി സ്‌കൂളില്‍ കുഴഞ്ഞു വീണ് മരിച്ചു. ബാലരാമപുരം മംഗലത്തുകോണം കെ.കെ സദനത്തില്‍ കെ.ബി വിനോദ് കുമാറിന്റെയും ദിവ്യയുടെയും മകന്‍ വിവിന്‍ വിനോദ് (5) ആണ് മരിച്ചത്. മാറ്റിവെച്ച ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ കേരളപ്പിറവി ദിനത്തില്‍ മാതാപിതാക്കളോടൊപ്പം എത്തിയതായിരുന്നു വിവിന്‍. പരിപാടികള്‍ക്ക് ശേഷം ബാഗ് എടുക്കാന്‍ ക്ലാസിലേക്ക് പോയ വിവിന്‍ കുഴഞ്ഞു വീഴുകയായിരുന്നുയെന്ന് ബന്ധുക്കള്‍ അറിയിച്ചു. ടീച്ചര്‍ ആണ് വിവിനെ എടുത്ത് കൊണ്ട് മാതാപിതാക്കളുടെ അടുത്തേക്ക് ഓടിയെത്തിയത്. ഉടന്‍ തന്നെ വിവിനെ കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. വിവിന്റെ മരണത്തെ തുടര്‍ന്ന് തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിന് ഇന്ന് അവധി നല്‍കി.

0Shares