
ഖാസിം സുലൈമാനിയെ വധിച്ച് 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ ബാഗ്ദാദില്‍ വീണ്ടും യു.എസ് വ്യോമാക്രമണം. ഇറാന്‍ പിന്തുണയുള്ള പൗരസേനയുടെ ആറുപേരെ വധിച്ചു. വടക്കന്‍ ബാഗ്ദാദിലെ ടാജി റോഡിലാണ് യു.എസ് ആക്രമണമുണ്ടായത്.

രണ്ട് കാറുകള്‍ ആക്രമണത്തില്‍ തകരുകയായിരുന്നു. അതേസമയം, വ്യോമാക്രമണത്തെക്കുറിച്ച് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. യുദ്ധം അവസാനിപ്പിക്കാനാണ് സുലൈമാനിയെ വധിച്ചതെന്നാണ് ട്രംപ് വ്യക്തമാക്കിയത്. തക്കതായ മറുപടി നല്‍കുമെന്ന് ഇറാഖ് വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാമതും ആക്രമണം ഉണ്ടായതോടെ പ്രതികാരം ശക്തമായിരിക്കുകയാണ്.
